scorecardresearch

വാളയാർ ആൾകൂട്ടക്കൊലപാതകം: സ്‌ത്രീകള്‍ ഉള്‍പ്പെടെ 15 പേർ പ്രതിപ്പട്ടികയിൽ

അഞ്ച് പേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. പുറത്ത് വന്ന ദൃശ്യങ്ങളിൽ 15 പേർ കൃത്യത്തിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിൻ്റെ നിഗമനം

അഞ്ച് പേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. പുറത്ത് വന്ന ദൃശ്യങ്ങളിൽ 15 പേർ കൃത്യത്തിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിൻ്റെ നിഗമനം

author-image
WebDesk
New Update
Police | Police Kerala

പ്രതീകാത്മക ചിത്രം

പാലക്കാട്: പാലക്കാട്‌ വാളയാറിലെ ആൾകൂട്ടക്കൊലപാതകത്തിൽ അന്വേഷണം ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ വ്യാപക പ്രതിഷേധവും വിമർശനവും ഉയർന്നതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.

Advertisment

Also Read:സന്ദേശങ്ങൾ ബാക്കിയാക്കി നന്മ നിറഞ്ഞ ശ്രീനിവാസൻ മടങ്ങി

അഞ്ച് പേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. പുറത്ത് വന്ന ദൃശ്യങ്ങളിൽ 15 പേർ കൃത്യത്തിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിൻ്റെ നിഗമനം. ഇതിൽ സ്‌ത്രീകള്‍ക്കും പങ്കുണ്ടെന്ന് പോലീസ് പറയുന്നു.എന്നാൽ ദൃശ്യങ്ങളിലുള്ള പലരും നിലവിൽ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി.

കേസിൽ പൊലീസ് സംശയിക്കുന്ന സ്‌ത്രീകള്‍ക്ക് മർദനത്തിൽ നേരിട്ട് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കും. മൊബൈൽ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

Also Read:വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്തകമെന്ന് മുഖ്യമന്ത്രി

അപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി പ്രസാദ് (34), സി മുരളി (38), കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ കെ ബിബിൻ (30), അനന്തൻ (55), അട്ടപ്പള്ളം കല്ലങ്കാട് എ അനു (38) എന്നിവരാണ് അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്. അറസ്റ്റിലായവരിൽ ചിലർ ബിജെപി പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു. മുരളി, അനു എന്നിവർ 15 വർഷം മുൻപ് സിഐടിയു ചുമട്ടുതൊഴിലാളിയായ സ്റ്റീഫനെയും ഡിവൈഎഫ്ഐ പ്രവർത്തകനായ വിനോദ് എന്നിവരെ വെട്ടിയ കേസിൽ പ്രതികളാണെന്നും പോലീസ് പറഞ്ഞു.

Also Read:തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്

സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.ഛത്തീസ്‌ഗഡ് സ്വദേശിയായ രാം നാരായണൻ ബാഗേൽ എന്ന അതിഥി തൊഴിലാളി ദാരുണമായി മരണപ്പെട്ട സംഭവം അങ്ങേയറ്റം വേദനാജനകവും ഗൗരവകരവുമാണ്. സംഭവത്തിൽ ഉൾപ്പെട്ടവരെ പ്രതിചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Read More:ശബരിമല സ്വർണക്കൊള്ള; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും അറസ്റ്റിൽ

Moral Policing

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: