കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിചാരണക്കോടതിയെ സമീപിക്കാൻ കോടതി നിർദേശിച്ചു.
സിബിഐയുടെ അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. ബലാൽസംഗ കുറ്റമാണ് പ്രതികൾക്കെതിരെ ഉള്ളതെന്നും കോടതി വ്യക്തമാക്കി. പ്രതികളായ വലിയ മധു, ഷിബു എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് പി.ഗോപിനാഥ് തള്ളിയത്.
പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി തുടരന്വേഷണം നിർദേശിക്കുകയായിരുന്നു. തുടർന്നാണ്പ്രതികൾ കീഴടങ്ങിയത്.
Also Read: ശിവശങ്കരനെ തിരിച്ചെടുത്തതിലൂടെ പുറത്തുവരുന്നത് മുഖ്യമന്ത്രിയുടെ കള്ളകളി: രമേശ് ചെന്നിത്തല