scorecardresearch

വാളയാർ കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയിൽ

അന്വേഷണത്തിലും കേസ് നടത്തിപ്പിലും വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് പാലക്കാട് സെഷൻസ് കോടതി വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടത്

അന്വേഷണത്തിലും കേസ് നടത്തിപ്പിലും വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് പാലക്കാട് സെഷൻസ് കോടതി വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടത്

author-image
WebDesk
New Update
Walayar Rape Case, വാളയാർ പീഡനക്കേസ്, Justice in Walayar, വാളയാറിൽ നീതി വേണം, രഹസ്യമൊഴി, വാളയാർ പെൺകുട്ടികളുടെ അമ്മ, IE Malayalam, ഐഇ മലയാളം

കൊച്ചി: വാളയാർ അട്ടപ്പള്ളത്ത് രണ്ടു പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയെ സമീപിച്ചു. കേസിൽ വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീലും സമർപ്പിച്ചു.

Advertisment

പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടികളുടെ മരണം കൊലപാതകമായിരുന്നോ എന്ന് പരിശോധിക്കണമെന്ന ഡോക്ടറുടെ നിർദേശം അന്വേഷണ സംഘം വേണ്ട വിധം കണക്കിലെടുത്തില്ലെന്നും വിചാരണക്കോടതി ഉത്തരവ് റദാക്കി സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കേസിൽ പുനർവിചാരണ നടത്തണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. മാതാപിതാക്കൾ ആവശ്യപ്പെട്ടാൽ സിസിഐ അന്വേഷണത്തെ അനുകൂലിക്കാമെന്ന നിലപാടിലാണ് സർക്കാർ.

അന്വേഷണത്തിലും കേസ് നടത്തിപ്പിലും വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് പാലക്കാട് സെഷൻസ് കോടതി വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടത്. വാളയാര്‍ കേസില്‍ അന്വേഷണ സംഘത്തിനാണു വീഴ്‌ച സംഭവിച്ചതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലത ജയരാജ് ഇതിനു പിന്നാലെ പറഞ്ഞിരുന്നു. വാളയാര്‍ കേസ് തോല്‍ക്കാന്‍ കാരണം പ്രോസിക്യൂഷന് സംഭവിച്ച വീഴ്‌ചയാണെന്ന് മൂന്നാം പ്രതിക്ക് വേണ്ടി നേരത്തെ കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ എന്‍.രാജേഷും പറഞ്ഞിരുന്നു. ഇപ്പോഴത്തെ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ കൂടിയാണ് രാജേഷ്.

Read Also: വാളയാർ: പ്രതികൾക്കെതിരെ തെളിവുകളില്ല; വിധിപ്പകർപ്പ് പുറത്ത്

ജനുവരി 13 നാണ് ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ പതിമൂന്നുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപതു വയസുളള സഹോദരിയെ ഇതേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ മാർച്ച് നാലിന് കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്. മൂത്ത പെൺകുട്ടി ബന്ധുവിന്റെ പീഡനത്തിന് ഇരയായെന്ന് പൊലീസിനോട് പറഞ്ഞിരുന്നതായി അമ്മ പിന്നീട് വ്യക്തമാക്കിയിരുന്നു.

Walayar Rape Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: