വാളയാർ കേസ്: സർക്കാർ രേഖകൾ കൈമാറിയിട്ടില്ലെന്ന് സിബിഐ; കൈമാറുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കേസ് സിബിഐ ഏറ്റെടുക്കണമെന്ന് വിജ്ഞാപനം ഇറക്കിയതല്ലാതെ മറ്റ് രേഖകൾ കൈമാറിയിട്ടില്ലെന്ന് സിബിഐ അറിയിച്ചു

High Court of Kerala, കേരള ഹൈക്കോടതി ,iemalayalam
ഫൊട്ടൊ: നിതിന്‍ കൃഷ്ണന്‍

കൊച്ചി: വാളയാർ കേസിൽ പ്രഥമ വിവര റിപ്പോർട്ടും കേസ് ഡയറിയും ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ടും സിബിഐക്ക് കൈമാറുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം വേഗത്തിലാക്കണമെന്നും കോടതി മേൽനോട്ടത്തിൽ വേണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാവ് സമർപ്പിച്ച ഹർജിയിലാണ് പ്രോസിക്യൂഷൻ തീരുമാനം അറിയിച്ചത്.

കേസ് സിബിഐ ഏറ്റെടുക്കണമെന്ന് വിജ്ഞാപനം ഇറക്കിയതല്ലാതെ മറ്റ് രേഖകൾ കൈമാറിയിട്ടില്ലെന്ന് സിബിഐ അറിയിച്ചു. തുടരന്വേഷണം നടത്തേണ്ട കേസിൽ രേഖകൾ വേണമെന്നും സിബിഐ ബോധിപ്പിച്ചു.

Read More: വാളയാർ കേസ്: അന്വേഷണം ഏറ്റെടുക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാൻ ഹൈക്കോടതി നിർദേശം

സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയെന്നും തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണന്നും അത് വേഗത്തിൽ വേണമെന്നും ജസ്റ്റിസ് വി.ജി.അരുൺ നേരത്തെ സിബിഐക്ക് നിർദേശം നൽകിയിരുന്നു. കേസ് രണ്ടാഴ്ച കഴിഞ്ഞ് കോടതി പരിഗണിക്കും.

വാളയാറിൽ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ നൽകിയ അപ്പീലിലാണ് തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Walayar case high court kerala government crimebranch records to cbi

Next Story
താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ ഹൈക്കോടതി മരവിപ്പിച്ചുHigh Court of Kerala, കേരള ഹൈക്കോടതി ,iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com