/indian-express-malayalam/media/media_files/uploads/2019/11/valayar-1.jpg)
കൊച്ചി: വാളയാർ കേസിലെ സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്നും വിജ്ഞാപനത്തിലെ അപാകത പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ ആദ്യ പെൺകുട്ടി കൊല്ലപ്പെട്ട കേസ് മാത്രമാണ് പരാമർശിച്ചിട്ടുള്ളതെന്നും ഇളയ പെൺകുട്ടി കൊല്ലപ്പെട്ട കേസിനെക്കുറിച്ച് പരാമർശമില്ലെന്നും ഹർജിയിൽ
പറയുന്നു. വിജ്ഞാപനത്തിലെ അപാകത പരിഹരിക്കാൻ സർക്കാറിന് നിർദേശം നൽകണമെന്ന് മാതാവ് ആവശ്യപ്പെട്ടു. കേസന്വേഷണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
വാളയാറിൽ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികൾ ലൈംഗീക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ നൽകിയ അപ്പീലിൽ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി ഉത്തരവ് തുടരന്യേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ജനുവരി 25നാണ് സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.