വാളയാര്‍ കേസ്: പ്രതികളെ വെറുതെവിട്ട വിധി റദ്ദാക്കിയാലേ പുനരന്വേഷണം സാധിക്കൂവെന്ന് സിബിഐ

വാളയാർ കേസിൽ സർക്കാർ അപ്പീലിനു പോകുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു

Magistrate Deepa mohan, മജിസ്‌ട്രേറ്റ് ദീപ മോഹൻ, Advocates locked magistrate in court chamber, മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു, Highcourt registers suo motu case, ഹൈക്കോടതി സ്വമേധയാ കേസെടുത്തു, Magistrate, മജിസ്‌ട്രേറ്റ്, Magistrate Court, മജിസ്‌ട്രേറ്റ് കോടതി, Chamber, ചേംബർ, Advocates, അഭിഭാഷകർ, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം 

കൊച്ചി: വാളയാറിൽ രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി പിൻവലിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇതുപോലെയുള്ള ഹർജികൾ നാളെയും വരാമെന്നും അത് കോടതിയുടെ വിലപ്പെട്ട സമയം കളയുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിയിൽ കോടതി ഉച്ചകഴിഞ്ഞ് തീരുമാനമെടുക്കും.

ഹർജി പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ വെറുതെവിട്ട കേസിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ എങ്ങനെ പുനരന്വേഷണം ആവശ്യപ്പെടാനാവുമെന്ന് കോടതി ചോദിച്ചു. കേസിൽ അപ്പീൽ നൽകുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.

പ്രതികളെ വിട്ട കേസിൽ അപ്പീൽ നൽകി വിധി റദ്ദാക്കിയ ശേഷമേ തുടരന്വേഷണത്തിനോ, പുനരന്വേഷണത്തിനോ അവസരമുള്ളൂവെന്ന് സിബിഐയും വാദത്തിനിടെ വ്യക്തമാക്കി.

Read Also: ബിനീഷ് ബാസ്റ്റിനെന്നല്ല, ആരുമായും വേദി പങ്കിടാന്‍ താല്‍പ്പര്യമില്ല: അനില്‍ രാധാകൃഷ്ണ മേനോന്‍

വാളയാർ കേസിൽ സർക്കാർ അപ്പീലിനു പോകുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെടും. കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. കേസില്‍ പുനര്‍വിചാരണയ്ക്കുള്ള എല്ലാ സാധ്യതകളും സര്‍ക്കാര്‍ ആരായും. നിലവിലെ പ്രോസിക്യൂട്ടറെ മാറ്റുമെന്ന് ഡിജിപി തന്നെയാണ് അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം.

വാളയാര്‍ പീഡനക്കേസില്‍ ഇരകളായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവനന്തപുരത്തായിരുന്നു കൂടിക്കാഴ്ച നടന്നത്. കേസ് സിബിഐ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ പുനരന്വേഷണം വേണം. സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം. അക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. കേസില്‍ ആവശ്യമായതെല്ലാം ചെയ്തു തരാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാക്കില്‍ ഉറച്ച വിശ്വാസമുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Walayar case cbi investigation high court

Next Story
അവസാനിക്കാത്ത തിരിച്ചടികള്‍; ജോസ് കെ.മാണിയെ ചെയര്‍മാനാക്കിയ തീരുമാനത്തിനു സ്റ്റേ തുടരുംJose K Mani, Kerala Congress M, ജോസ് കെ. മാണി, കേരളാ കോൺഗ്രസ് എം, Kottayam,
The moderation of comments is automated and not cleared manually by malayalam.indianexpress.com