Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

ടോൾ ഫ്രീ പാലങ്ങൾ, നിർമാണ ചെലവിലും ലാഭം; കുപ്രചരണങ്ങളുടെ മുനയൊടിച്ച് മുഖ്യമന്ത്രിയും

ദേശീയ പാതയാണെങ്കിലും ടോള്‍ ഒഴിവാക്കിയാണ് വൈറ്റിലയിലും കുണ്ടന്നൂരും മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ചത്. ടോള്‍ ഒഴിവക്കാനായി ഇരു പാലങ്ങളുടെയും നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു

കൊച്ചി: എറണാകുളത്ത് ഏറെക്കാലമായി തുടരുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണുകയാണ് പുതുക്കിപണിത വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളിലൂടെ. ഇന്ന് രാവിലെയാണ് ഇരു മേൽപ്പാലങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. ഇരുപാലങ്ങളും സംസ്ഥാന സർക്കാർ പൂർണ്ണമായും കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിർമ്മിച്ചവയാണ്.

നിർമാണ ചെലവിലും ലാഭം

വൈറ്റില മേല്‍പ്പാലത്തിന് 85.90 കോടി രൂപ ചെലവ് വരുമെന്നായിരുന്നു എസ്റ്റിമേറ്റ്. ഇത് അംഗീകരിച്ച് 2017 ഓഗസ്റ്റ് 31 സര്‍ക്കാര്‍ മേല്‍പ്പാലം നിര്‍മ്മാണത്തിന് സാങ്കേതിക അനുമതി നല്‍കി. എന്നാല്‍, ഈ തുകയേക്കാള്‍ 6.73 കോടി രൂപ കുറവിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 78.36 കോടി രൂപ ചെലവഴിച്ചാണ് മേൽപ്പാലത്തിന്റെ പണികൾ പൂർത്തിയാക്കിയത്.

മൂന്നു വരി വീതം ആറുവരിപ്പാതയായാണ് നിര്‍മാണം. 440 മീറ്റര്‍ നീളമാണ് വൈറ്റില മേല്‍പ്പാലത്തിനുള്ളത്. ആലപ്പുഴ ഭാഗത്തെ അപ്രോച്ച് റോഡിന് 150 മീറ്ററും ആലുവ ഭാഗത്തെ അപ്രോച്ച് റോഡിന് 120 മീറ്ററുമാണ് നീളം. അപ്രോച്ച് റോഡ് ഉള്‍പ്പടെ 720 മീറ്ററാണ് മേല്‍പ്പാലത്തിന്റെ ആകെ നീളം. 30 മീറ്റര്‍ നീളമുള്ള 12 സ്‌പാനുകളും 40 മീറ്റര്‍ നീളമുള്ള രണ്ട് സ്‌പാനുകളും പാലത്തിനുണ്ട്. സംസ്ഥാനത്ത് ഏറ്റവും തിരക്കേറിയ ജംഗ്ഷനിലൊന്നായാണ് വൈറ്റിലയെ കണക്കാക്കുന്നത്.

അതേസമയം, എന്‍എച്ച് 66, എന്‍എച്ച് 966ബി, എന്‍എച്ച് 85 എന്നിവ സംഗമിക്കുന്ന ഇടമാണ് കുണ്ടന്നൂർ. 701 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ 74.45 കോടി കോടി രൂപ ചെലവിട്ടാണ് പാലം പൂര്‍ത്തീകരിച്ചത്. 82.74 കോടിയായിരുന്നു എസ്റ്റിമേറ്റ്. 8.29 കോടി രൂപയാണ് നിർമാണ ചെലവിൽ ലാഭിച്ചത്. 450 മീറ്റർ നീളവും 6.50 മീറ്റർ ഉയരവുമാണ് കുണ്ടന്നൂർ മേൽപ്പാലത്തിന്റേത്.

നൂറ് വർഷത്തെ ഗ്യാരണ്ടി

ഇരു പാലങ്ങൾക്കും നൂറ് വർഷത്തെ ഗ്യാരണ്ടിയുണ്ടെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്. ഏറ്റവും നൂതനമായ രീതിയിലാണ് പണികളെല്ലാം പൂർത്തിയാക്കിയതെന്നും നൂറ് വർഷത്തെ ഗ്യാരണ്ടി ഉറപ്പ് നൽകാമെന്നും പാലങ്ങളുടെ ഉദ്‌ഘാടനവേളയിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പറഞ്ഞു.

ടോൾ ഫ്രീ പാലങ്ങൾ

ദേശീയ പാതയാണെങ്കിലും ടോള്‍ ഒഴിവാക്കിയാണ് വൈറ്റിലയിലും കുണ്ടന്നൂരും മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ചത്. ടോള്‍ ഒഴിവക്കാനായി ഇരു പാലങ്ങളുടെയും നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. പാലങ്ങളുടെ ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി ഇക്കാര്യം പ്രത്യേകം എടുത്തുപറഞ്ഞിരുന്നു.

നേരത്തെ ഉദ്ഘാടനത്തിന് മുമ്പ് തന്നെ ‘വി ഫോർ കൊച്ചി’ എന്ന സംഘടനയുടെ പ്രവർത്തകർ പാലം തുറന്നുകൊടുത്തത് വിവാദമായിരുന്നു. നിർമാണം പൂർത്തിയായിട്ടും പാലം ഉദ്ഘാടനം നടത്തുന്നില്ല എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

വിവാദങ്ങളും ആരോപണങ്ങളും

വെെറ്റില മേൽപ്പാലവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. മേൽപ്പാലവും മെട്രോ റെയിലും തമ്മിലുള്ള ഉയര വ്യത്യാസമാണ് പ്രധാന വിവാദമായത്. പാലത്തിലൂടെ ഉയരമുള്ള കണ്ടെയ്‌നര്‍ ലോറി കടന്നുപോകില്ലെന്ന തരത്തില്‍ നിരവധി വ്യാജപ്രചാരണങ്ങള്‍ സര്‍ക്കാര്‍ നേരിട്ടിരുന്നു. പാലത്തിന്റെ ഉദ്ഘാടന ശേഷം ഇതിനെല്ലാമുള്ള മറുപടി മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നൽകി.

പാലത്തിന്റെ ഉദ്ഘാടന ശേഷം വൈറ്റില മേല്‍പ്പാലത്തിലൂടെ കടന്നു പോകുന്ന കണ്ടെയ്‌നര്‍ ലോറിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എറണാകുളം ജില്ലാ കലക്ടറുടെ പേജിലും ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് അരലക്ഷത്തിലേറെ ലെെക്കുകൾ ലഭിച്ചു. നിരവധിപേർ ഈ ചിത്രം ഷെയർ ചെയ്തിട്ടുമുണ്ട്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ്, ദേശീയപാത അതോറിറ്റി ഉള്‍പ്പടെയുള്ള ഏജന്‍സികളുടെ മാനദണ്ഡപ്രകാരം ഒരു വാഹനത്തിന് അനുവദിച്ചിട്ടുള്ള പരമാവധി ഉയരം 4.7 മീറ്ററാണ്. പാലവും മെട്രോ റെയിലുമായുള്ള ഉയരവ്യത്യാസം 5.5 മീറ്ററും. അതുകൊണ്ട് ഉയരം കൂടിയ ലോറി, ട്രക്കുകള്‍, മറ്റ് ഭാരവാഹനങ്ങള്‍ എന്നിവയ്ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ മേല്‍പ്പാപാലത്തിലൂടെ കടന്നുപോകാന്‍ കഴിയുമെന്ന് കമ്പനിയും വ്യക്തമാക്കി.

Also Read: വൈറ്റില മേൽപ്പാലം തുറന്നുകൊടുത്തത് വി ഫോര്‍ കേരളക്കാരെന്ന് പൊലീസ്; നാലുപേർ അറസ്റ്റിൽ

അതേസമയം വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് കാലതാമസം ഉണ്ടായിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരന്‍. പാലാരിവട്ടം ആവര്‍ത്തിക്കാനുള്ള ശ്രമമാണ് മേല്‍പ്പാലം അനധികൃതമായി തുറന്നുകൊടുത്തതിലൂടെ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഇന്ത്യൻ പതാക കൈയിലേന്തിയത് ദേശസ്നേഹം കാരണമെന്ന് കാപ്പിറ്റോൾ പ്രതിഷേധത്തിലെ കൊച്ചി സ്വദേശി

ഒരു പാലം പണിതു കഴിഞ്ഞാല്‍ അത് പൂര്‍ത്തിയായെന്ന് ചീഫ് എന്‍ജിനീയര്‍ സര്‍ക്കാരിന് സര്‍ട്ടിഫിക്കറ്റ് നല്‍കണം. അപ്പോഴും വണ്ടി ഓടില്ല, പാലം നിര്‍മാണം പൂര്‍ത്തിയായന്നേ ഉള്ളൂ. ശേഷം ചീഫ് എന്‍ജിനീയര്‍മാരുടെ ഒരു ടീം പരിശോധിച്ച് ഫിറ്റ് ഫോര്‍ കമ്മീഷന്‍ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണം. അതിന്റെ സര്‍ട്ടിഫിക്കറ്റ് വൈറ്റില മേല്‍പ്പാലത്തിന് അഞ്ചാംതിയതിയാണ് കിട്ടിയത്. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പാലം ഉദ്ഘാടനത്തിന് ഒമ്പതിന് ഡേറ്റ് തന്നു. ഒരു നിമിഷം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vyttila flyover inauguration cm pinarayi vijayan live updates

Next Story
നിർബന്ധിത കുമ്പസാരം നിരോധിക്കണം; ഹർജി കൂടുതൽ വാദത്തിനായി മാറ്റിsupreme court,സുപ്രീം കോടതി. ktdc,കെടിഡിസി, kovalam,കോവളം, hotel samudra, ഹോട്ടല്‍ സമുദ്ര,ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com