തിരുവനന്തപുരം: വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടോ എന്ന് കണ്ടെത്താന്‍ വീണ്ടും വിദഗ്ധ പരിശോധന നടത്തും. മദ്രാസ് ഐഐടിയേയും കുസാറ്റിനെയുമാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ ശേഷമായിരിക്കും മറ്റ് നടപടികളെ കുറിച്ച് ആലോചിക്കുക.
വൈറ്റില മേല്‍പ്പാല നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് കാണിച്ച് പൊതുമരാമത്ത് ക്വാളിറ്റി കണ്ട്രോള് വിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിദഗ്ധ പരിശോധന നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, റിപ്പോര്‍ട്ട് ചേര്‍ന്നതിനെ തുടര്‍ന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്തത് വലിയ വിവാദമായി. പാലാരിവട്ടം മേല്‍പ്പാലം അഴിമതി മറയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വൈറ്റില പാലവുമായി ബന്ധപ്പെട്ട വിവാദങ്ങളെന്നാണ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് പറയുന്നത്.
Read Also: ‘തലപ്പത്തേക്ക്’ അപേക്ഷ നല്കി കാത്തിരിക്കുന്നവര്‍; ഇവരാണ് ആ ആറ് പേര്
അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സസ്പെന്ഷന് നിയമാനുസൃതമാണെന്ന് മന്ത്രി ജി സുധാകരന് പറഞ്ഞു. പാലാരിവട്ടം ക്രമക്കേട് മറച്ചുവക്കാന്‍ ഉദ്യോഗസ്ഥയെ മുന്‍നിര്‍ത്തിയുള്ള ഗൂഢനീക്കം നടന്നതായി സംശയിക്കുന്നുണ്ട്. ഒരു വര്‍ഷത്തിനകം വൈറ്റില മേല്‍പ്പാലത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.