കൊച്ചി: മേല്‍പ്പാലം വന്നതിന് ശേഷവും ഗതാഗതക്കുരുക്ക് ഒഴിയാത്ത വൈറ്റിലയില്‍ ട്രാഫിക്ക് പരിഷ്കാരങ്ങള്‍ നിലവില്‍. വൈറ്റില ജങ്ഷനിലേക്കെത്തുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനായുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. പാലാരിവട്ടം, പൊന്നുരുന്നി റോഡുകളില്‍ നിന്ന് ജങ്ഷന്‍ കടന്നു പോകുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
പലാരിവട്ടത്ത് നിന്ന് എറണാകുളത്തേക്ക് പോകാനുള്ള വാഹനങ്ങള്‍ മേല്‍പ്പാലം വഴി തൈക്കുടം എത്തിയതിന് ശേഷം യു ടേണ്‍ എടുത്ത് ഫ്രീ ലെഫ്റ്റ് ഉപയോഗിച്ച് വേണം ഇന്ന് മുതല്‍ പോകാന്‍. ആലപ്പുഴ ഭാഗത്തേയ്ക്ക് പൊന്നുരുന്നിയില്‍ നിന്ന് എസ് എ റോഡ് വഴിയും തൃപ്പൂണിത്തുറ റോഡ് വഴിയും പോകാവുന്നതാണ്.
കണിയാമ്പുഴ റോഡില്‍ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് തിരിയുന്നതിന് വിലക്കുണ്ട്. ആലപ്പുഴ, എറണാകുളം, തൃപ്പൂണിത്തുറ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നിലവിലുള്ള ട്രാഫിക് സംവിധാനങ്ങള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നിയന്ത്രണം തെറ്റിച്ചെത്തുന്നവരെ വഴി തിരിച്ചുവിടാനാണ് നിലവിലെ തീരുമാനം. നിയന്ത്രണം എത്ര നാള്‍ തുടരുമെന്നതില്‍ വ്യക്തതയില്ല.
Also Read: കോവിഡ്: തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രോഗവ്യാപനം രൂക്ഷം