scorecardresearch

തലസ്ഥാനത്ത് വി.വി രാജേഷ് മേയറാകും; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി

ദേശീയ നേതൃത്വവും ആർഎസ്എസും വി.വി രാജേഷിനെ പിന്തുണച്ചതായാണ് സൂചന 

ദേശീയ നേതൃത്വവും ആർഎസ്എസും വി.വി രാജേഷിനെ പിന്തുണച്ചതായാണ് സൂചന 

author-image
WebDesk
New Update
VV Rajesh

വി.വി രാജേഷ്

തിരുവനന്തപുരം: ചരിത്രം വിജയം നേടി സംസ്ഥാനത്ത് ആദ്യമായി ഒരു കോർപ്പറേഷനിൽ ബിജെപി ഭരണത്തിലെത്തുമ്പോൾ മേയർ സ്ഥാനത്തേക്ക് ആരെത്തും എന്ന ആകാംക്ഷയിലായിരുന്നു തിരുവനന്തപുരത്തിനു പുറമേ കേരളത്തിലെ ഓരോ വോട്ടർമാരും ഏറെ നീണ്ട സസ്പെൻസുകൾക്കൊടുവിൽ മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് ആണ് തിരുവനന്തപുരം കോര്‍പ്പറേഷനിൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയാവുക.

Advertisment

ഏറെ നാളത്തെ അനിശ്ചതത്വത്തിന് ഒടുവിലാണ് മേയർ ആരാകുമെന്നതിൽ തീരുമാനമാകുന്നത്. ദേശീയ നേതൃത്വവും ആർഎസ്എസും വി.വി രാജേഷിനെ പിന്തുണച്ചതായാണ് സൂചന.  മുന്‍ ഡിജിപി ആര്‍. ശ്രീലേഖ മേയറാകും എന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ഒരു വിഭാഗം എതിർപ്പുയർത്തിയെന്നും റിപ്പോർട്ടുണ്ട്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും ശ്രീലേഖയെ പരിഗണിച്ചില്ല. 

ജി.എസ് ആശാ നാഥ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയാകും. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് ആണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർത്ഥികളിൽ രണ്ടു പേർക്ക് മാത്രമാണ് മേയറും ഡെപ്യൂട്ടി മേയറും ആകാൻ സാധിക്കുകയുള്ളു എന്നും, മറ്റെല്ലാവരും ഒരു കുടുംബം എന്ന നിലയിൽ ഒറ്റ മനസോടെ വികസിത തിരുവനന്തപുരത്തിനായി പ്രവർത്തിക്കുമെന്ന് സുരേഷ് പറഞ്ഞു. 

Also Read: സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്ന് ക്രിസ്മസ്; നാടെങ്ങും ആഘോഷം 

101 വാര്‍ഡുകളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ ആധികാരിക വിജയമണ് എൻഡിഎ നേടിയത്. 50 സീറ്റുകള്‍ എന്‍ഡിഎ സ്വന്തമാക്കിയപ്പോൾ എല്‍ഡിഎഫ് 29 സീറ്റുകളിലേക്ക് ചുരുങ്ങി. 19 സീറ്റുകളാണ് യുഡിഎഫ് നേടിയത്. 2 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചിട്ടുണ്ട്. ശക്തമായ തിരിച്ചുവരവാണ് കോർപ്പറേഷനിൽ യുഡിഎഫ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ പത്തു സീറ്റുകൾ മാത്രമുണ്ടായിരുന്ന യുഡിഎഫ് ഇക്കുറി 19 സീറ്റുകളായി വർധിപ്പിച്ചിരുന്നു.

Read More: അസമിൽ രൂപത സ്‌കൂളിനുനേരെ ആക്രമണം; ബജ്‌റംഗ് ദൾ പ്രവർത്തകർ ക്രിസ്മസ് അലങ്കാരങ്ങൾ അടിച്ചുതകർത്തു

Bjp Trivandrum Corporation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: