തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ ഗുരുതര ആരോപണങ്ങളും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും നേരിട്ട് രാജിവച്ച തോമസ് ചാണ്ടിയെ പരിഹസിച്ചുകൊണ്ട് തൃത്താല എംഎല്‍എ വി.ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

‘കേരള രാഷ്ട്രീയത്തിലെ ദുര്‍മ്മേദസ്സിന് വിശ്രമജീവിതം ആശംസിച്ചുകൊണ്ട് സ്‌നേഹപൂര്‍വ്വം, പാലക്കാട്ടെ കൊച്ചന്‍’ എന്നെഴുതി ചിരട്ടയില്‍ തോമസ് ചാണ്ടിയുടേതെന്നു തോന്നിപ്പിക്കുന്ന രൂപം വരച്ച ചിത്രത്തോടെയാണ് വി.ടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുന്നത്.

VT Balram, Facebook Post

തോമസ് ചാണ്ടിയുടെ ഔദ്യോഗിക വസതി കാവേരിയില്‍ നടന്ന എന്‍സിപി നേതൃയോഗത്തിനു ശേഷമാണ് രാജിയുടെ കാര്യത്തില്‍ തീരുമാനമായത്. പിന്നാലെ എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്ററിന് ചാണ്ടി രാജിക്കത്ത് കൈമാറുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ