/indian-express-malayalam/media/media_files/uploads/2019/03/balram-d-horz-003.jpg)
തിരുവനന്തപുരം: കോൺഗ്രസ് വക്താവ് ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്നതിനെ ട്രോളി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട മന്ത്രി എം.എം മണിയ്ക്ക് മറുപടിയുമായി വി.ടി ബല്‍റാം എംഎല്‍എ. പാർട്ടി വിട്ട് ഓഫീസ് പൂട്ടി പോകുന്നവർ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്നാണ് സംസ്ഥാന വൈദ്യുത മന്ത്രി പറഞ്ഞിരിക്കുന്നത്. അവസാനം പോകുന്നയാൾ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിലൊക്കെ നമുക്ക് കാണേണ്ടി വന്നതെന്ന് ബല്‍റാം പറഞ്ഞു.
ഇന്ത്യ എന്ന ഈ രാജ്യം ഇവിടെ ഉള്ളിടത്തോളം കാലം സ്വാതന്ത്ര്യത്തിന്റെ കാറ്റും മതേതര ജനാധിപത്യത്തിന്റെ വെളിച്ചവുമായി കോൺഗ്രസ് ഈ നാട്ടിൽത്തന്നെ കാണുമെന്നും ബല്‍റാം പറഞ്ഞു. എംഎം മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് മണിക്കൂറുകള്‍ക്കകം വൈറലായി മാറിയിരുന്നു. നിലവില്‍ 25,000ത്തോളം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. കൂടാതെ ആറായിരത്തോളം ഷെയറുകളും പോസ്റ്റിന് ലഭിച്ചു. അവസാനം പോകുന്നവരോടുള്ള അഭ്യർഥനയെന്ന് പറഞ്ഞാണ് എം.എം മണി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്, അത് പാഴാക്കരുതെന്നാണ് പൊതുജനതാൽപ്പര്യാർഥം മന്ത്രി പറഞ്ഞത്. പോസ്റ്റിന് അനുകൂലമായും എതിർത്തും നിരവധി പേരാണ് കമന്റുമായി എത്തിയത്. ഇതിന് മറുപടിയാണ് ബല്‍റാം നല്‍കിയിരിക്കുന്നത്.
വി.ടി ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
അവസാനം പോകുന്നയാൾ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയൻ മുതൽ കിഴക്കൻ യൂറോപ്പ് വരെ കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിലൊക്കെ നമുക്ക് കാണേണ്ടി വന്നത്. പിന്നീട് റീ കണക്ഷൻ എടുക്കാൻ സിഡി അടയ്ക്കാൻ പോലും അവിടെയൊന്നും ഒരാളും കടന്നുവന്നിട്ടില്ല.
അതുകൊണ്ട് അന്തം കമ്മികൾ ചെല്ല്, ഇന്ത്യ എന്ന ഈ രാജ്യം ഇവിടെ ഉള്ളിടത്തോളം കാലം സ്വാതന്ത്ര്യത്തിന്റെ കാറ്റും മതേതര ജനാധിപത്യത്തിന്റെ വെളിച്ചവുമായി കോൺഗ്രസ് ഈ നാട്ടിൽത്തന്നെ കാണും.
അഭിമാനമാണ് കോൺഗ്രസ്, അധികാരത്തിൽ വരണം കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.