Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

കോടിയേരി വൃത്തികെട്ട മനസ്സിന് ഉടമ, പെരുന്നാള്‍ ദിവസം കുത്തിത്തിരിപ്പും വര്‍ഗീയതയുമായി ഇറങ്ങി: വിടി ബല്‍റാം

യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതാവുമ്പോള്‍ ബിലോ ദ ബെല്‍റ്റ് അടികളുമായി പ്രത്യാക്രമണത്തിന് ശ്രമിക്കുക എന്നത് എന്നും സിപിഎമ്മിന്റെ രീതിയാണെന്ന് ബല്‍റാം

vt balram, kodiyeri balakrishnan, ramesh chennithala, rss, rss relation, congress, bjp, cpm

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസിലെ ആര്‍ എസ് എസിന്റെ സര്‍സംഘചാലക് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിനെതിരെ മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ.

എത്ര വൃത്തികെട്ട മനസ്സിന്റെ ഉടമയാണ് ഈ കോടിയേരി ബാലകൃഷ്ണന്‍ എന്ന് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. “പെരുന്നാള്‍ ദിവസമായിട്ട് രാവിലെത്തന്നെ കുത്തിത്തിരിപ്പും വര്‍ഗീയതയുമായി ഇറങ്ങിയിട്ടുണ്ട് കക്ഷി. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതാകുമ്പോള്‍ ബിലോ ദ ബെല്‍റ്റ് അടികളുമായി പ്രത്യാക്രമണത്തിന് ശ്രമിക്കുക എന്നത് എന്നും സിപിഎമ്മിന്റെ രീതിയാണ്. അക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറി എന്നോ പോരാളാ ഷാജി എന്നോ ഉള്ള വ്യത്യാസമൊന്നുമില്ല,” വിടി ബല്‍റാം പറഞ്ഞു.

സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ചെന്നിത്തലയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ കോടിയേരി നടത്തിയത്. ഏതാനും ദിവസങ്ങളായി ചെന്നിത്തലയെ ആര്‍ എസ് എസുമായി ബന്ധപ്പെടുത്തി സിപിഎം പ്രസ്താവനകള്‍ നടത്തുന്നുണ്ട്. അതിന് കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചു മറുപടി നല്‍കുകയും ചെന്നിത്തലയ്ക്ക് ഗ്രൂപ്പ് ഭേദമെന്യേ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്.

Read Also: ചെന്നിത്തല കോണ്‍ഗ്രസിലെ ആര്‍എസ്എസിന്റെ സര്‍സംഘചാലക്: കോടിയേരി

ചെന്നിത്തല എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തുന്ന ആക്രമണത്തെ തുടര്‍ന്നാണ് സിപിഎം ചെന്നിത്തലയ്‌ക്കെതിരെ തിരിയുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാദം.

പിണറായി സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറുംമുമ്പേ ചെന്നിത്തല ആവര്‍ത്തിക്കുമെന്ന് കോടിയേരി ദേശാഭിമാനിയിലെ ലേഖനത്തില്‍ എഴുതി. “ബിജെപിയും കോണ്‍ഗ്രസും മുസ്ലിംലീഗും ഇവിടെ മുഖ്യശത്രുവായി കാണുന്നത് എല്‍ഡിഎഫിനേയും വിശിഷ്യാ സിപഐഎമ്മിനേയുമാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിസ്ഥാനമില്ലാത്ത കെട്ടുകഥകള്‍ മെനയാനും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുമാണ് ഉത്സാഹിക്കുന്നത്,” കോടിയേരി എഴുതി.

പിണറായി സര്‍ക്കാരിന്റെ കടുംവെട്ടുകളേയും കൊള്ളരുതായ്മകളേയും ജനമധ്യത്തില്‍ തുറന്നു കാട്ടുക എന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ ഉത്തരവാദിത്തമാണെന്ന് ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചു. “അദ്ദേഹം അത് ഭംഗിയായി നിര്‍വഹിക്കുന്നതു കൊണ്ടാണ് ഈ സര്‍ക്കാരിന്റെ കാട്ടുകൊള്ളകള്‍ ഇന്ന് കേരളം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യുന്ന സാഹചര്യം ഉണ്ടായി വന്നത്. ആദ്യകാലങ്ങളില്‍ പ്രതിപക്ഷ നേതാവിനേയും അദ്ദേഹമുയര്‍ത്തിയ ആരോപണങ്ങളേയും പുച്ഛിച്ച് തളളാനും മുഖ്യമന്ത്രിക്ക് ഏകപക്ഷീയമായ പിന്തുണ അര്‍പ്പിക്കാനും മത്സരിച്ച മാധ്യമങ്ങളൊക്കെ മെല്ലെ മെല്ലെ കളം മാറ്റിത്തുടങ്ങിയതും ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ പലതിലും ഒളിച്ചു കളിക്കുകയാണെന്നുമുള്ള ബോധ്യം എല്ലാവര്‍ക്കും ഉണ്ടായിവന്നതിന്റെ ഭാഗമായാണ്. ഇതൊക്കെയാണിപ്പോള്‍ കോടിയേരി ബാലകൃഷ്ണന്റേയും കൂട്ടരുടേയും സമനില തെറ്റിച്ചിരിക്കുന്നത്,” ബല്‍റാം പറഞ്ഞു.

വിടി ബല്‍റാമിന്റെ കുറിപ്പ് വിശദമായി വായിക്കാം

എത്ര വൃത്തികെട്ട മനസ്സിന്റെ ഉടമയാണ് ഈ കോടിയേരി ബാലകൃഷ്ണന്‍! നല്ലോരു പെരുന്നാള്‍ ദിവസമായിട്ട് രാവിലെത്തന്നെ കുത്തിത്തിരിപ്പും വര്‍ഗീയതയുമായി ഇറങ്ങിയിട്ടുണ്ട് കക്ഷി. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതാവുമ്പോള്‍ ബിലോ ദ ബെല്‍റ്റ് അടികളുമായി പ്രത്യാക്രമണത്തിന് ശ്രമിക്കുക എന്നത് എന്നും സിപിഎമ്മിന്റെ രീതിയാണ്. അക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറി എന്നോ പോരാളി ഷാജി എന്നോ ഉള്ള വ്യത്യാസമൊന്നുമില്ല.

Read Also: ശാഖയിൽ പോയിട്ടുണ്ട് 15 വയസുവരെ, തെറ്റ് തിരിച്ചറിഞ്ഞപ്പോൾ തിരുത്തി: എസ്.രാമചന്ദ്രൻപിള്ള

പിണറായി സര്‍ക്കാരിന്റെ കടുംവെട്ടുകളേയും കൊള്ളരുതായ്മകളേയും ജനമധ്യത്തില്‍ തുറന്നു കാട്ടുക എന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ ഉത്തരവാദിത്തമാണ്. അദ്ദേഹം അത് ഭംഗിയായി നിര്‍വ്വഹിക്കുന്നതുകൊണ്ടാണ് ഈ സര്‍ക്കാരിന്റെ കാട്ടു കൊള്ളകള്‍ ഇന്ന് കേരളം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യുന്ന സാഹചര്യം ഇവിടെ ഉണ്ടായി വന്നത്. ആദ്യകാലങ്ങളില്‍ പ്രതിപക്ഷ നേതാവിനേയും അദ്ദേഹമുയര്‍ത്തിയ ആരോപണങ്ങളേയും പുച്ഛിച്ച് തളളാനും മുഖ്യമന്ത്രിക്ക് ഏകപക്ഷീയമായ പിന്തുണ അര്‍പ്പിക്കാനും മത്സരിച്ച മാധ്യമങ്ങളൊക്കെ മെല്ലെ മെല്ലെ കളം മാറ്റിത്തുടങ്ങിയതും ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ പലതിലും ഒളിച്ചു കളിക്കുകയാണെന്നുമുള്ള ബോധ്യം എല്ലാവര്‍ക്കും ഉണ്ടായിവന്നതിന്റെ ഭാഗമായാണ്. ഇതൊക്കെയാണിപ്പോള്‍ കോടിയേരി ബാലകൃഷ്ണന്റേയും കൂട്ടരുടേയും സമനില തെറ്റിച്ചിരിക്കുന്നത്.

കോടിയേരി ബാലകൃഷ്ണന്‍ ദീര്‍ഘകാലം ജനപ്രതിനിധിയായിരുന്ന തലശ്ശേരിക്ക് തൊട്ടടുത്തുള്ള പാലത്തായിയിലാണ് ബിജെപി നേതാവായ ഒരധ്യാപകന്‍ ആ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിച്ച സംഭവമുണ്ടായത്. ഇന്നേ വരെ ബാലകൃഷ്ണന്‍ അതിനേക്കുറിച്ച് വാ തുറന്നിട്ടില്ല. പോക്‌സോ വകുപ്പുകള്‍ പോലും ചുമത്താതെ ആ കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍, പ്രതിക്ക് അനായാസമായി ജാമ്യം ലഭിക്കുമ്പോള്‍, മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ ഇദ്ദേഹത്തിന് മിണ്ടാട്ടമില്ല.

ഇതുപോലെതന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുള്‍പ്പെട്ട സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ ബിജെപി നേതാക്കളുടേയും നിലപാട്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ബിജെപി നേതാവായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആദ്യ ദിവസങ്ങളിലെ ആവേശത്തിന് ശേഷം ഇപ്പോള്‍ സമ്പൂര്‍ണ്ണ മൗനത്തിലാണ്. എന്‍ഐഎക്ക് മൂക്കുകയറിട്ട് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരെ മുഴുവന്‍ രക്ഷിച്ചെടുക്കാനുള്ള ക്വട്ടേഷനാണ് ഇപ്പോള്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വം ഏറ്റെടുത്തിരിക്കുന്നത് എന്ന് ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങള്‍ ഏറെയാണ്.

ഈ പരസ്പര സഹകരണ മുന്നണിയുടെ നെറികേടുകളെ മറച്ചു പിടിക്കാനായി കോണ്‍ഗ്രസിനും പ്രതിപക്ഷ നേതാവിനുമെതിരെ രാഷ്ട്രീയാരോപണങ്ങളുമായാണ് കോടിയേരി ബാലകൃഷ്ണന്‍ വരുന്നതെങ്കില്‍ അത് ആ നിലക്കെങ്കിലും മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ നിലവില്‍ 64 വയസ്സുള്ള, അര നൂറ്റാണ്ടോളമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന രമേശ് ചെന്നിത്തലയേക്കുറിച്ച് ഒന്നും പറയാനില്ലത്തത് കൊണ്ട് അദ്ദേഹത്തിന്റെ യശശ്ശരീരനായ പിതാവിനേക്കുറിച്ച് പോലും ദുരാരോപണമുന്നയിക്കുന്ന ഹീന മനസ്സാണ് കോടിയേരി ബാലകൃഷ്ണന്‍ വെളിപ്പെടുത്തുന്നത്. തിരിച്ച് കോടിയേരിയുടെ കുടുംബ മഹത്വത്തേക്കുറിച്ച് ചര്‍ച്ച ചെയ്യിച്ച് പ്രശ്‌നങ്ങളെ ആ നിലക്ക് വഴിതിരിച്ചു വിടണമെന്നായിരിക്കും സിപിഎം സംസ്ഥാന സെക്രട്ടറി ആഗ്രഹിക്കുന്നത്. അത് പറയാനാണെങ്കില്‍ ഒരുപാട് ഉണ്ട് താനും. സ്വയം നാറിയിട്ടാണെങ്കിലും സ്വന്തം സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ പാര്‍ട്ടിക്കൂറിനേയും യജമാന സ്‌നേഹത്തേയും അംഗീകരിക്കുന്നു.

ഏതായാലും ആ നിലക്കുള്ള പ്രചരണം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് ജനങ്ങളോട് പറയാനുള്ളത് ഈ സര്‍ക്കാരിന്റെ ജനദ്രോഹങ്ങളേയും അഴിമതിയേയും കള്ളക്കടത്ത് പോലുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളേയും കുറിച്ച് മാത്രമാണ്. ജനങ്ങള്‍ക്ക് മുമ്പില്‍ അത് അവതരിപ്പിക്കുന്നതില്‍ നിന്ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ പിന്തിരിപ്പിക്കാന്‍ കോടിയേരി ബാലകൃഷ്ണന്റെ നിലവാരം കുറഞ്ഞ ശ്രമങ്ങള്‍ കൊണ്ട് കഴിയില്ല എന്നുറപ്പ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vt balram mla facebook post kodiyeri balakrishnan ramesh chennithala

Next Story
സെക്രട്ടറിയേറ്റിൽ ഫയലുകൾ കുന്നുകൂടുന്നു; മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു pocso, pinarayi vijayan, cm, chief minister, fast track courts, courts, inter pol, online child abuse, child abuse, കോടതി, മുഖ്യമന്ത്രി, പിണറായി വിജയൻ, പോക്സോ, ഫാസ്റ്റ് ട്രാക്ക് കോടതി, ഇന്റർപോൾ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com