Latest News
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

19 വര്‍ഷങ്ങള്‍ക്കിപ്പുറം ലൈവായി ബീഫ് കഴിച്ച് വിടി ബല്‍റാമിന്റെ പ്രതിഷേധം; ‘ബീഫിന്റെ രാഷ്ട്രീയം നാടിന്റെ പൊതുരാഷ്ട്രീയം’

1998 മുതല്‍ മത്സ്യ-മാംസാഹാരം ഉപേക്ഷിച്ചിരുന്ന അദ്ദേഹം മാത്യു കുഴല്‍നാടനും മറ്റ് കെഎസ്‍യു- കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പമാണ് കൊച്ചിയില്‍വെച്ച് പ്രതിഷേധിച്ചത്

കൊച്ചി: 19 വര്‍ഷങ്ങള്‍ക്ക് ശേഷം ബീഫ് കഴിച്ച് വിടി ബല്‍റാം എംഎല്‍എയുടെ പ്രതിഷേധം. കെഎസ്‍യുവിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ കൊച്ചിയിലാണ് അദ്ദേഹം വര്‍ഷങ്ങള്‍ക്കിപ്പുറം ബീഫ് കഴിച്ച് പ്രതിഷേധിച്ചത്. 1998 മുതല്‍ മത്സ്യ-മാംസാഹാരം ഉപേക്ഷിച്ചിരുന്ന അദ്ദേഹം മാത്യു കുഴല്‍നാടനും മറ്റ് കെഎസ്‍യു- കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പമാണ് കൊച്ചിയില്‍വെച്ച് പ്രതിഷേധിച്ചത്.
തെറ്റായ രാഷ്ട്രീയത്തിന്റെ ഈ കാലഘട്ടത്തില്‍ ഭക്ഷണത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബീഫിന്റെ രാഷ്ട്രീയം നാടിന്റെ പൊതുരാഷ്ട്രീയമായി തന്നെ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vt balram eats beef 19 years in protest against centers ban

Next Story
ഐടി മേഖലയിൽ “പിരിച്ചുവിടൽ വൈറസ്”, ആശങ്കയിലാഴ്ന്ന് ടെക്കികൾinfopark, kochi
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express