പാലക്കാട്: മോദിയുടെ ഭരണത്തെ പരിഹസിച്ച് കോൺഗ്രസ് എംഎൽഎ വി.ടി.ബെൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നോട്ട് നിരോധനം, ജിഎസ്ടി, ശിവജി-പട്ടേൽ പ്രതിമകൾ, ഹൈസ്‌പീഡ് ട്രെയിൻ, പെട്രോൾ വില തുടങ്ങിയ മോദിയുടെ വികസനം കൊണ്ട് രാജ്യത്തിന് പ്രാന്തായെന്ന് വി.ടി.ബെൽറാം എംഎൽഎ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ബെൽറാം ഇക്കാര്യം വ്യക്തമാക്കിയത്.

നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയായ മാൻ കി ബാത്തിനെയും കഴിഞ്ഞ ദിവസം ബെൽറാം വിമർശിച്ചിരുന്നു. നേരിട്ടുള്ള ചോദ്യങ്ങൾക്ക്‌ നേരിട്ടുള്ള ഉത്തരം നൽകുന്ന, തള്ളലും വികാരത്തള്ളിച്ചയുമില്ലാതെ കാര്യമാത്രപ്രസക്തമായി സംസാരിക്കുന്ന, ഒരു അഭിമുഖമോ പത്രസമ്മേളനമോ ആണ് പ്രധാനമന്ത്രിയിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും അല്ലാതെ ‘മങ്കി ബാത്ത്‌ പോലുള്ള സ്ക്രിപ്റ്റഡ്‌ ഉഡായിപ്പുകളല്ല’ എന്നും അദ്ദേഹം വിമർശിച്ചിരുന്നു.

വി.ടി.ബെൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

നോട്ട്‌ നിരോധനം
ജിഎസ്‌ടി
ശിവജി, പട്ടേൽ പ്രതിമകൾ
ഹൈസ്പീഡ്‌ ട്രെയിൻ
പെട്രോൾ വില
മോഡിജിയുടെ വികസനം കൊണ്ട്‌ രാജ്യത്തിന്‌ പ്രാന്തായി
#VikasGandoThayoChe

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ