/indian-express-malayalam/media/media_files/uploads/2017/03/vs-achuthanandan04.jpg)
വനിത മതിലുമായി ബന്ധപ്പെട്ട് കാനം രജേന്ദ്രന് വി എസിന്റെ മറുപടി. തന്രെ പ്രസ്താവന വനിതാ മതിലിന് എതിരല്ലെന്ന് വിഎസ് പറഞ്ഞു. കാനം ഇപ്പോഴും സിപിഐയിൽ ആണെന്ന് തനിക്ക് വ്യക്തമായ ബോധ്യമുണ്ട്. വര്‍ഗസമരത്തെക്കുറിച്ച് താന്‍ പറഞ്ഞത് കാനം തെറ്റിദ്ധരിച്ചതാണെന്നും വി എസ് പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണയ്ക്കുന്നതില്‍ കാനം പിന്നിലായെന്ന് വി എസ് കുറ്റപ്പെടുത്തി. മനസില്‍ മതില്‍ എന്ന ആശയം ശക്തമായി ഉണ്ടായതുകൊണ്ടാകാമെന്നും വി എസ് പറഞ്ഞു. പുരുഷാധിപത്യത്തിൽ നിൽക്കേണ്ടവരല്ല സ്ത്രീകൾ എന്ന് ബോധ്യപ്പെടുത്താനാണ് മതിലെന്നും വി എസ് കൂട്ടിച്ചേർത്തു.
വി എസ് ഇപ്പോഴും സിപിഎം അംഗമാണെന്നാണ് താൻ മനസിലാക്കുന്നത്. സിപിഎമ്മും സിപിഐയും ഉൾപ്പെട്ട ഇടതുമുന്നണിയുടെ തീരുമാന പ്രകാരമാണ് വനിതാ മതിൽ നടക്കുന്നത്. വിഎസ് എടുത്തിട്ടുളള നിലപാട് ശരിയാണോയെന്ന് വിഎസിനോട് തന്നെ ചോദിക്കണമെന്നായിരുന്നു കാനം രാജേന്ദ്രൻ പറഞ്ഞത്.
ജാതി സംഘടനകളുമായുളള നവോത്ഥാനത്തിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിഎസ് പാർട്ടിക്ക് നൽകിയ കത്തിൽ പറഞ്ഞത്. കേന്ദ്രകമ്മിറ്റിക്കാണ് വിഎസ് ഇത് സംബന്ധിച്ച് കത്തയച്ചത്. കേരളത്തിലെ ഹിന്ദുത്വവാദികളുടെ മുന്നേറ്റത്തെ രാഷ്ട്രീയമായും സംഘടനാപരമായും നിയമപരമായും ചെറുത്തുതോൽപ്പിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ടെന്നും വി എസ് കത്തിൽ വ്യക്തമാക്കിയിരുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us