തിരുവനന്തപുരം: വിഴിഞ്ഞം, മുക്കം സമരങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നിലപാടിനെ വിമർശിച്ച് വിഎസ് അച്യുതാനന്ദൻ. ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന നടപടി ഇടതുപക്ഷ സർക്കാരിന് ചേർന്ന നയമല്ലെന്ന് വിഎസ് അച്യുതാനന്ദൻ തിരുവനന്തപുരത്ത് പറഞ്ഞു.

ഗെയിൽ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് മുക്കത്ത് പൊലീസ് നടപടിയെയാണ് വിഎസ് മുഖ്യമായും വിമർശിച്ചത്. സമരക്കാരെ പൊലീസ് മർദ്ദിച്ചതിലാണ് വിഎസ് വിമർശനം ഉന്നയിച്ചത്. വിഴിഞ്ഞത്ത് ജനങ്ങളുടെ സമരം അവസാനിപ്പിച്ചാലേ സർക്കാർ ചർച്ചയ്ക്ക് തയ്യാറാകൂ എന്ന നിലപാടിനെയും വിഎസ് ചോദ്യം ചെയ്തു. കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കണമെന്നും വിഎസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ