ന്യൂഡൽഹി: സിപിഎം കേന്ദ്രകമ്മിറ്റിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി വി.എസ്. എഴുതി തയ്യാറാക്കിയ കുറിപ്പ് കേന്ദ്രകമ്മിറ്റി യോഗത്തിനിടെ പാർടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നൽകിയെന്നാണ് റിപ്പോർട്ട്.

സംസ്ഥാന സർക്കാരിനെ ജൻങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് അധികാരത്തിലേറ്റിയതെന്നാണ് കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. “ഈ പ്രതീക്ഷ നിലനിർത്താൻ സർക്കാരിന് സാധിച്ചിട്ടില്ല. പല വിഷയത്തിലും ജനങ്ങളുടെ അഭിപ്രായത്തോട് ഒപ്പം നിൽക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തിരുത്തൽ വേണം.” അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.

“ഇങ്ങിനെ പോയാൽ ജനവികാരം സർക്കാരിനെതിരാവും. അതുകൊണ്ട് തന്നെ ഭരണത്തിൽ തിരുത്തൽ വേണം. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. ജനങ്ങളെ ഒപ്പം നിർത്തി മുന്നോട്ട് പോകണം” എന്നും അദ്ദേഹം കുറിപ്പിൽ വിശദീകരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ