തിരു​വ​ന​ന്ത​പു​രം: ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ന്‍റെ ആദ്യ വാർഷിക റിപ്പോർട്ട് ചെയർമാൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​മാ​റി. നി​യ​മ​സ​ഭ​യി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ചേം​ബ​റി​ലെ​ത്തി​യാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. വി​ജി​ല​ൻ​സിലെ പ​രി​ഷ്ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ച കാര്യങ്ങളാണ് ആ​ദ്യ റി​പ്പോ​ർ​ട്ടിൽ ഉള്ളത് എന്നാണ് സൂചന.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ലെ കാ​ല​താ​മ​സം, അ​ഴി​മ​തി, സ്വ​ജ​ന​പ​ക്ഷ​പാ​തം, എ​ന്നി​വ ഇ​ല്ലാ​താ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ശു​പാ​ർ​ശ​ക​ളും ഫ​ല​പ്ര​ദ​മാ​യ സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന രീ​തി​ക​ൾ അ​വ​ലം​ബി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശ​ങ്ങ​ൾ നൽകണമന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതുപ്രകാരം വിഎസ് അച്യുതാനന്ദന്റെ നേത്രത്വത്തിൽ വിദഗ്ധ സമിതി രൂപീകരിച്ചാണ് പുതിയ പരിഷ്കരണ നിർദേശങ്ങൾ തയ്യാറിക്കിയത്. പരിഷ്കരണങ്ങൾ നടപ്പിലാക്കണോ വേണ്ടയോ എന്ന കാര്യം സർക്കാരാണ് തീരുമാനിക്കേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ