തിരുവനന്തപുരം: കലാലയങ്ങളിൽ രാഷ്ട്രീയം അനുവദിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരേ രൂക്ഷ വിമർശനവുമായി വി.എസ്.അച്യുതാനന്ദൻ രംഗത്ത്. ഹൈക്കോടതി വിധി നിർഭാഗ്യകരമാണ്. ജനാധിപത്യ സ്വഭാവമുള്ള സർക്കാരാണെങ്കിൽ വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇടപെടണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ഇന്നലെയാണ് വിദ്യാലയങ്ങളിൽ ഇനി സംഘടനാ പ്രവർത്തനം വേണ്ടെന്ന് കേരള ഹൈക്കോടതി വിധിച്ചത്. വിദ്യാലയങ്ങളിൽ സംഘടനാ പ്രവർത്തനം വഴി പഠിപ്പുമുടക്കുകയും സമരം ചെയ്യുന്നവരെയും പുറത്താക്കാമെന്നും കോടതി ഉത്തരവിട്ടിരുന്നു.

വിദ്യാർത്ഥികൾ പഠിപ്പുമുടക്കുന്നില്ലെന്നും കോളേജിൽ പിക്കറ്റിംഗ് നടത്തുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടത് പൊലീസിന്റെ ചുമതലയാണെന്നും കോടതി പറഞ്ഞു. പൊന്നാനി എംഇഎസ് കോളേജിലെ വിദ്യാർത്ഥി സമരത്തെ കുറിച്ചുള്ള ഹർജിയിൽ വാദം കേട്ട ശേഷമാണ് കോടതി ഉത്തരവ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ