തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജി നീളുമ്പോള്‍ തുറന്ന വിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. മന്ത്രി തോമസ് ചാണ്ടി സ്വയം പുറത്തുപോകണമെന്ന് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. തോ​മ​സ് ചാ​ണ്ടി സ്വ​യം പു​റ​ത്തു​പോ​കു​ക​യാ​ണ് വേ​ണ്ട​ത്. ഇ​ല്ലെ​ങ്കി​ൽ പി​ടി​ച്ചി​റ​ക്കി വി​ടേ​ണ്ടി​വ​രു​മെ​ന്ന് വി.​എ​സ് പ​റ​ഞ്ഞു.

തോമസ് ചാണ്ടി കായല്‍ കൈയേറിയെന്ന ആരോപണം അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുമ്പ് വി.എസ് പരസ്യ നിലപാടെടുത്തിരുന്നു. കൈയേറ്റം അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും അവര്‍ അക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് നേരത്തെ അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ