വിഎസ് അച്യുതാനന്ദനും കെ വസുമതിയും ഒന്നായിട്ട് ഇന്ന് അന്‍പത് വര്‍ഷം. 44ആം വയസിലായിരുന്നു കൊച്ചുതറയില്‍ വീട്ടില്‍ കെ വസുമതിയെ വിഎസ് പത്നിയായി സ്വീകരിച്ചത്. കൃത്യം പറഞ്ഞാല്‍ 1967 ജൂലൈ 16 ഞായറാഴ്ച്ച. ആലപ്പുഴ മൂലയ്ക്കല്‍ നരസിംഹപുരം കല്യാണമണ്ഡപത്തില്‍ വച്ചാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്.

വിവാഹനാളുകളില്‍ വിഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. നഴ്‌സായിരുന്ന വസുമതി പിന്നീട് നഴ്‌സുമാരുടെ സംഘടനയുടെ സംസ്ഥാന നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ തിരക്കില്‍ ഒരു കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ വിഎസ് ഒരുക്കമായിരുന്നില്ല. വിഎസിന്റെ രാഷ്ട്രീയ ഗുരുവായിരുന്ന ആര്‍.സുഗതന്റെ ജീവിതമാണ് വിഎസിന്റെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.

വയസുകാലത്ത് ആരും നോക്കാനില്ലാതെയായ സുഗതന്റെ ജീവിതമാണ് വിഎസിന്റെ കണ്ണ് തുറപ്പിച്ചതെന്നും കേള്‍ക്കുന്നു. നിരവധി പേരാണ് അദ്ദേഹത്തിന് വിവാഹവാര്‍ഷികം നേര്‍ന്ന് എത്തിയത്. അദ്ദേഹത്തിന്റെ വിവാഹ ക്ഷണക്കത്തും ഈ ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ