തിരുവനന്തപുരം: കേരളാ കോൺഗ്രസ് (എം)നെ മുന്നണിയിൽ എടുക്കുന്നതിനെതിരെ മുതിർന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദൻ. അഴിമതിക്കാരനായ മാണിയെ മുന്നണിയിൽ എടുക്കരുതെന്ന് ആവശ്യപ്പെട്ട് വി.എസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. മാണിയുടെ അഴിമതിക്കെതിരെ സമരം നടത്തിയ പാര്‍ട്ടിയാണ് സിപിഎം എന്ന് വിഎസ് ഓര്‍മ്മിപ്പിച്ചു.

മാണിയോട് മൃദു സമീപനം എടുക്കുന്നത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി നേതൃത്വത്തെ പലതവണ ഇക്കാര്യങ്ങള്‍ ധരിപ്പിച്ചതാണെന്നും വിഎസ് കത്തില്‍ പറയുന്നു. തൃശൂരിൽ ആരംഭിച്ച സി.പി.എം സംസ്ഥാന സമ്മേളനത്തിൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കരുതെന്നും മാണിയെ മുന്നണിക്ക് വേണ്ടെന്ന് പി.ബി നേരത്തെ വ്യക്തമാക്കിയതാണെന്നും വി.എസ് പറഞ്ഞു. സംസ്ഥാന സമ്മേളനം തുടങ്ങുന്നതിനിടെ തന്നെ ഇത്തരത്തിൽ ഒരു പ്രസ്താവന വി.എസ് നടത്തിയത് പാർട്ടിയെ സമ്മർദ്ദത്തിലാക്കുമെന്ന് തീർച്ചയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ