Latest News

വി.എസ്.അച്യുതാനന്ദൻ ഔദ്യോഗിക വസതി ഒഴിഞ്ഞു; ഭരണപരിഷ്‌കാര കമ്മിഷൻ സ്ഥാനം ഉടൻ ഒഴിയും

ഭരണപരിഷ്‌കാര കമ്മിഷൻ സ്ഥാനമൊഴിയുന്നതിന്റെ ഭാഗമായി ചുമതലകളെല്ലാം അദ്ദേഹം പെട്ടെന്ന് നിര്‍വ്വഹിക്കുകയാണെന്നുള്ള റിപ്പോർട്ടുകളുമുണ്ട്

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദൻ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഭരണപരിഷ്‌കാര കമ്മിഷൻ സ്ഥാനമൊഴിയുന്നതിന്റെ ഭാഗമായാണ് വിഎസ് ഔദ്യോഗിക വസതി ഒഴിഞ്ഞത്. കവടിയാറിലെ ഔദ്യോഗിക വസതിയാണ് വിഎസ് ഒഴിഞ്ഞത്. ആരോഗ്യ പ്രശ്‌നമാണ് കാരണം.

ഭരണപരിഷ്‌കാര കമ്മിഷൻ സ്ഥാനമൊഴിയുന്നതിന്റെ ഭാഗമായി ചുമതലകളെല്ലാം അദ്ദേഹം പെട്ടെന്ന് നിര്‍വ്വഹിക്കുകയാണെന്നുള്ള റിപ്പോർട്ടുകളുമുണ്ട്. അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കഴിഞ്ഞാൽ ചുമതലകളിൽ നിന്ന് ഒഴിയും.

എന്നാൽ, താത്ക്കാലികമായാണ് താമസം മാറ്റുന്നതെന്നും അറിയിപ്പുണ്ടാകുന്നതുവരെ പോസ്റ്റല്‍ അഡ്രസ് ബാർട്ടൺ ഹില്ലലെ വിലാസമായിരിക്കും എന്നറിയിച്ചു കൊണ്ടുള്ള വാര്‍ത്താ കുറിപ്പും ലഭിച്ചു.

Read Also: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം 16 മുതൽ

ഏറെ നാളായി ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ വിഎസ് പൊതുരംഗത്തു നിന്ന് വിട്ടുനിൽക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ഔദ്യോഗിക വസതി ഒഴിയാനായിരുന്നു വിഎസിന്റെ ആദ്യ തീരുമാനം. എന്നാൽ അന്ന് അതിന് സാധിച്ചില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഔദ്യോഗിക വസതി ഒഴിയാൻ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ മാസം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ആരോഗ്യകാരണങ്ങളാൽ വിഎസിന് വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vs achuthanandan quit official residence kavadiyar health issues

Next Story
ഭാര്യയെ വെടിവച്ചുകൊന്നയാൾ തൂങ്ങിമരിച്ചു; കുടുംബവഴക്കിൽ നഷ്ടപ്പെട്ടത് രണ്ട് ജീവൻtwo killed in thrissur, തൃശൂരിൽ രണ്ടു പേരെ വെട്ടിക്കൊന്നു, murder, കൊലപാതകം, attack, ആക്രമണം, thrissur murder, തൃശൂരിലെ കൊലപാതകം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com