തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ നിന്ന് മു​തി​ർ​ന്ന നേ​താ​വ് വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ വിട്ടു നിന്നു. മുൻമുഖ്യമന്ത്രി കൂടിയായ വി.എസിനെ ഔദ്യോഗികമായി ക്ഷണിക്കാത്തതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.

വിഎസിന്റെ അസാന്നിധ്യം കണ്ട മാധ്യമപ്രവര്‍ത്തകരാണ് അദ്ദേഹത്തെ അന്വേഷിച്ചത്. എം.എൽ.എമാർക്ക് കൊടുത്ത പ്രവേശന പാസ് മാത്രം നൽകിയതിലുള്ള പ്രതിഷേധം കൊണ്ടാണ് അദ്ദേഹം പരിപാടിയിൽ നിന്നും വിട്ടുനിൽക്കുന്നത് എന്നാണ് വി.എസിന്റെ ഓഫീസ് വൃത്തങ്ങൾ നൽകിയ സൂചന. സര്‍ക്കാരിന്റേത് ജനദ്രോഹ ഭരണമാണെന്ന്ം ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളും വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്നില്ല.

വാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെ ഉത്തേജിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിമര്‍ശനത്തില്‍ നിന്ന് പ്രത്യേകം തളര്‍ച്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഒരു വർഷം തികച്ചതിൽ പ്രതിപക്ഷത്തിന്​ അസ്വസ്ഥതയുണ്ട്​. ദേശീയപാത വികസനം, ഗെയിൽ വാതക പെപ്പ്​ലൈൻ തുടങ്ങിയ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും പിണറായി അറിയിച്ചു.

കൂ​ടം​കു​ള​ത്തു നി​ന്നും കേ​ര​ള​ത്തി​ലേ​യ്ക്കു വൈ​ദ്യു​തി എ​ത്തി​ക്കാ​നു​ള്ള ലൈ​നി​ന്‍റെ പ​ണി എ​ന്തു ത​ട​സ​മു​ണ്ടാ​യാ​ലും ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​നാ​വ​ശ്യ ത​ട​സ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തെ ത​ട​യാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല. ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​ന​ത്തി​ന​ട​ക്കം ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വ​ള​രെ വേ​ഗ​ത്തി​ൽ നീ​ങ്ങു​ക​യാ​ണ്. എ​ന്നാ​ൽ ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ വി​ഷ​മം സ​ർ​ക്കാ​രി​നു മ​ന​സി​ലാ​കു​മെ​ന്നും അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഭൂ​മി വി​ട്ടു​ത​രു​ന്ന​വ​ർ​ക്കു ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ