തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ‘ഞങ്ങള്‍ക്കും’ പറയാനുണ്ട് #അവൾക്കൊപ്പം’ എന്ന പരിപാടി ഭരണപരിഷ്​കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു.

ചാനൽ ചർച്ചകളിലുടെ അക്രമിക്കപ്പെട്ട നടിയെ വീണ്ടും വീണ്ടും പീഡിപ്പിക്കുകയാണ്​ ചെയ്യുന്നതെന്ന് വിഎസ് കുറ്റപ്പെടുത്തി. പുറമെ വലിയ തത്വ ചിന്തകൾ പറയുന്നവർ തന്നെയാണ്​ അതിക്രമം നടത്തുന്നത്​. സ്​ത്രീകൾക്ക്​ നൽകുന്ന മാന്യതയാണ്​ സമൂഹത്തിനു മുന്നിൽ നമ്മുടെ സംസ്​കാരത്തി​​ന്റെ അടയാളമെന്നും വി.എസ്​ പറഞ്ഞു. സുഗതകുമാരി, വിഎം സുധീരന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് ഒപ്പ് ശേഖരിച്ച ശേഷമാണ് പരിപാടി ആരംഭിച്ചത്.
വുമണ്‍ ഇന്‍ സിനിമാ കലക്ടീവിന്റെയും, നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയുടെയും വിവിധ സ്ത്രീകൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്​.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ