തിരുവനന്തപുരം: ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദത്തിൽ വ്യതിയാനം ഉണ്ടായതിനെ തുടർന്ന് ഇന്നലെ രാത്രി 10.30 ഓടെയാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎസിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.

പനി ബാധിച്ചതിനെത്തുടർന്ന് വി.എസ്.അച്യുതാനന്ദൻ ഏതാനും നാളുകളായി ചികിൽസയിലായിരുന്നു. രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതോടെ നാലു ദിവസത്തോളം എസ്‌യുടി റോയൽ ആശുപത്രിയിൽ അദ്ദേഹത്തെ കിടത്തി ചികിൽസിച്ചിരുന്നു. ഇന്നലെ രാത്രി രക്തസമ്മർദ്ദത്തിൽ ക്രമാതീതമായ വ്യത്യാസം ഉണ്ടാവുകയും ബിപി കൂടുകയും ചെയ്തതോടെയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പനി വിട്ടു മാറാത്തതുമൂലം അച്യുതാനന്ദൻ ഏതാനും നാളുകളായി പൊതുപരിപാടികളിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയിലെ മണ്ഡലത്തിലെ പരിപാടിയും അദ്ദേഹം റദ്ദാക്കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ