തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് എസ് യുടി തിരുവനന്തപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലേക്ക് അദ്ദേഹത്തെ മാറ്റി.
അക്യൂട്ട് ഗ്യാസ്ട്രോഎൻറൈറ്റിസ് (ആമാശയത്തിലോ കുടലിലോ വീക്കം), ഡിസെലെക്ട്രോലെമിയ (രക്തത്തിലെ ഇലക്ട്രോലൈറ്റുകളിലെ കുറവ്) എന്നിവയും വൃക്കയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പ്രശ്നവും വിഎസിനെ പരിശോധിച്ചപ്പോൾ കണ്ടെത്തിയതായി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില മെഡിക്കല്‍ ബോര്‍ഡ് നിരന്തരം നിരീക്ഷിക്കുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
വാര്‍ധക്യസഹജമായ ബുദ്ധുമുട്ടുകളെ തുടര്‍ന്ന് രണ്ട് വര്‍ഷമായി വിശ്രമത്തിലാണ് വിഎസ്.