/indian-express-malayalam/media/media_files/2024/10/20/Ix8GNCoXVUJAXnSDnTde.jpg)
VS Achuthanandan Health Condition Update
VS Achuthanandan: തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാന്ദൻറെ ആരോഗ്യനില ഗുരതരമായി. രക്തൃമ്മർദ്ദത്തിൽ വ്യതിയാനമുണ്ടായതോടെയാണ് വി എസിൻറെ ആരോഗ്യനില ഗുരതരമായത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം പട്ടം എസ് യു ടി ആശുപത്രിയിലെത്തി വി എസിൻറെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയാണ്.
Also Read:'സതീഷ് സംശയരോഗി, സ്ത്രീകളോട് പോലും സംസാരിക്കാൻ അനുവദിച്ചിരുന്നില്ല, അടിമയായാണ് കണ്ടിരുന്നത്'
വി എസിൻറെ ആരോഗ്യാവസ്ഥ മോശമായെന്നറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആശുപത്രിയിൽ എത്തി. ഇരുവരും വി എസിൻറെ ആരോഗ്യാവസ്ഥയെക്കുറിച്ച് അന്വേഷിച്ചു. നിലവിൽ മെഡിക്കൽ ബോർഡ് യോഗം നടക്കുകയാണ്. ഇതിനുശേഷം കൂടുതൽ വിവരം പുറത്തുവിടു.
ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23 ന് ആണ് വി.എസിനെ തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏകദേശം ഒരുമാസത്തിലേറെയായി വി.എസ്. ആശുപത്രിയിലാണ്.
2006-2011 കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വി എസ്, 1992-1996, 2001-2006, 2011-2016 വർഷങ്ങളിൽ പ്രതിപക്ഷനേതാവ് ആയിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് അദ്ദേഹം നിലവിൽ ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവാണ്.
Also Read:ശക്തമായ മഴ തുടരും; ഇന്ന് 9 ജില്ലകളിൽ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിനു വിലക്ക്
പ്രതിപക്ഷ നേതാവ് ആയിരിക്കുന്ന കാലഘട്ടത്തിലാണ് വി.എസ് ജനപ്രിയ നേതാവായി വളർന്നത്. നിയമസഭക്ക് അകത്തും പുറത്തും ജനകീയപ്രശ്‌നങ്ങൾ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് വി.എസിനെ ശ്രദ്ധേയനാക്കിയത്.
Read More
തകരാറുകൾ പരിഹരിച്ചു; ബ്രിട്ടീഷ് യുദ്ധവിമാനം നാളെ മടങ്ങും; പരീക്ഷണ പറക്കൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us