തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ആരോഗ്യനിലയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ശ്വാസതടസവും രക്തസമ്മർദത്തിലെ വ്യതിയാനവുമനുഭവപ്പെട്ടതിനെത്തുടർന്നാണ് വി.എസിനെ പട്ടം എസ്‌യുടി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസവും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളും കണ്ടതിനെത്തുടർന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
വി.എസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. ഇന്നലെ വൈകിട്ടോടെ തന്നെ ആരോഗ്യനില മെച്ചപ്പെട്ടു. ഒരാഴ്ച പൊതുപരിപാടികൾ ഉപേക്ഷിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.