തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി. എസ്. അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. വിഎസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വീട്ടില്‍ വിശ്രമത്തില്‍ തുടരണമെന്നുമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
അതേസമയം, വിഎസിന്റെ മകന്‍ അരുണ്‍ കുമാറിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 21 നായിരുന്നു വിഎസിന് കോവിഡ് ബാധിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ വസുമതിയ്ക്കും രോഗം ബാധിച്ചിരുന്നു.
കോവിഡ് സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം വിഎസിന് സന്ദര്‍ശകരെ പോലും അനുവദിച്ചിരുന്നില്ല. എന്നാല്‍ വിഎസിനെ പരിചരിക്കാനെത്തിയ നഴ്സ് കോവിഡ് പോസിറ്റീവ് ആയി. പിന്നാലെ നടത്തിയ പരിശോധനയിലാണ് വിഎസിനും വൈറസ് പിടിപെട്ടതായി അറിഞ്ഞത്.
Also Read: ദിലീപിനോട് വൈരാഗ്യമുള്ളതായി ബാലചന്ദ്രകുമാര്‍ പറഞ്ഞിട്ടില്ല: സംവിധായകന്‍ റാഫി