/indian-express-malayalam/media/media_files/uploads/2018/07/VS-Franco.jpg)
തിരുവനന്തപുരം: കത്തോലിക്ക സഭയെ പിടിച്ചുകുലുക്കിയ സ്ത്രീപീഡന ആരോപണത്തിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വിഎസ് രംഗത്ത്. ഫ്രാങ്കോ മുളക്കലിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ വിഎസ് ആവശ്യപ്പെട്ടു.
പരാതിക്കാരായ കന്യാസ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ കാണിച്ച് ഒരു കന്യാസ്ത്രീയുടെ പിതാവ് നല്‍കിയ പരാതിയും അനുബന്ധ തെളിവുകളും വിഎസ് ഡിജിപിക്ക് കൈമാറി. പീഡന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിഎസ് പരാതി നൽകിയത്.
ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന് പൊലീസിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. പരാതിക്കാരായ കന്യാസ്ത്രീകള്‍ ആരോപണവിധേയനായ ബിഷപ്പിന്‍റെ അധികാരത്തിന് താഴെ ഭയചകിതരായി കഴിയേണ്ടിവരുന്ന അവസ്ഥ ശരിയല്ല. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യക്തമാണെന്നിരിക്കെ, അദ്ദേഹത്തെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് വിഎസ് ഡിജിപിക്ക് നല്‍കിയ കത്തില്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.