തിരുവനന്തപുരം: വിജിലൻസിനെ വിമർശിച്ച് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ. അഴിമതിക്കേസുകളിൽ അന്വേഷണം ഇഴയുന്നു. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതല്ലാതെ തുടർ നടപടിയുണ്ടാകുന്നില്ല. ഉന്നത സ്വാധീനം ഉപയോഗിച്ച് കേസുകൾ അട്ടിമറിക്കുന്നോയെന്ന് സംശയമെന്നും വിഎസ് പറഞ്ഞു. പാറ്റൂർ, മൈക്രോ ഫിനാൻസ് കേസുകളെ ചൂണ്ടിക്കാട്ടിയാണ് വിഎസിന്റെ വിമർശനം.

അഴിമതിക്കേസുകളിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണം. സർക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കാൻ ഇതു അനിവാര്യമാണെന്നും വിഎസ് പറഞ്ഞു. സംസ്ഥാന ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ ടൈറ്റാനിയം അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻമന്ത്രിമാരായ വി.കെ.ഇബ്രാഹിം കുഞ്ഞിനും രമേശ് ചെന്നിത്തലയ്ക്കുമെതിരെ കേസെടുത്ത് അന്വേഷിക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഒരു എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഈ കേസ് അന്വേഷിക്കണമെന്ന് താനും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും വിജിലൻസിന്രെ അന്വേഷണം നടക്കാത്തത് എന്തുകൊണ്ടാണെന്നും മനസ്സിലാകുന്നില്ലെന്നും വിഎസ് പറഞ്ഞു.

മൈക്രോ ഫിനാൻസ് തട്ടിപ്പു കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തൊഴിച്ചാൽ മറ്റു നടപടികളൊന്നുമുണ്ടായില്ല. കേരളത്തിന് കോടികൾ നഷ്ടപ്പെടുത്തുകയും സ്ത്രീകളടക്കമുള്ളവരെ കബളിപ്പിക്കുകയും ചെയ്ത് വഴിയാധാരമാക്കിയവർക്കെതിരെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കാത്തത് ദുരൂഹമാണെന്നും വിഎസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ