തിരുവനന്തപുരം: ശബരിമല സംരക്ഷിക്കാന്‍‍ ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് ഗംഗാനദി സംരക്ഷിക്കാമെന്ന വാഗ്ദാനം പാലിച്ചോ എന്ന് വിലയിരുത്തുകയാണ് അമിത് ഷാ നിയോഗിച്ച നാലംഗ സംഘം ആദ്യം ചെയ്യേണ്ടതെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബിജെപി.യുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു, ഗംഗാ സംരക്ഷണം. പക്ഷെ, കോര്‍പ്പറേറ്റുകളുടെ കണ്ണുരുട്ടലില്‍ പേടിച്ച് ഗംഗാ നശീകരണ യജ്ഞത്തിലാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍.

ജനങ്ങളെ നുണ പറഞ്ഞ് പറ്റിക്കുന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സന്ദര്‍ശനം. ശബരിമല പ്രശ്നം പരിഹരിക്കാനല്ല, ബിജെപിയിലെ തമ്മിലടി പരിഹരിക്കാനാണ് വാസ്തവത്തില്‍ അമിത് ഷാ സംഘത്തെ അയച്ചിട്ടുള്ളത്.

ഇത്തരം കെട്ടുകാഴ്ചകളിലൂടെ കേന്ദ്ര ഭരണത്തിന്റെ അഴിമതിയും ജനവിരുദ്ധതയും മൂടിവെക്കാമെന്ന വ്യാമോഹം കേരളത്തിലേക്ക് കെട്ടിയിറക്കിയിട്ട് കാര്യമില്ല – വിഎസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.