Latest News

ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ട്: വിഎസ്

ഖനനത്തിനെതിരെ സമരം നടത്തുന്നവരുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ ചര്‍ച്ച നടത്തും.

Vanitha Mathil, Vanithaa Mathil, വനിതാ മതിൽ, വനിത മതിൽ, കാനം രാജേന്ദ്രൻ, വിഎസ്, വിഎസ് അച്യുതാനന്ദൻ,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തി വയ്ക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. തുടര്‍പഠനവും നിഗമനങ്ങളും വരുന്ന വരെയെങ്കിലും ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തി വയ്ക്കുന്നതാകും ഉചിതമെന്നും ഖനനം കാരണം ആലപ്പാടിന് സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാന്‍ നിലവില്‍ പുറത്തു വന്ന ഉപഗ്രഹചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠന റിപ്പോര്‍ട്ടും മാത്രം പരിശോധിച്ചാല്‍ മതിയാകുമെന്നും വിഎസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ധാതു സമ്പത്ത് വെറുതെ കളയരുതെന്ന ലാഭചിന്തയിലൂടെയല്ല അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കി കാണേണ്ടതെന്നും വിഎസ് പറയുന്നു. നിലവിലെ സ്ഥിതിയില്‍ ഖനനം മുന്നോട്ട് പോയാല്‍ കടലും കായലും ചേര്‍ന്ന് അപ്പര്‍ കുട്ടനാട് വരെയുള്ള കാര്‍ഷിക ജനവാസമേഖല പോലും ഇല്ലാതാവുന്ന അവസ്ഥയുണ്ടാവും എന്ന ആശങ്കയും പ്രസ്തവാനയില്‍ വിഎസ് പങ്കുവയ്ക്കുന്നു. ജനിച്ച നാട്ടില്‍ മരിക്കണം എന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ടെന്നും വിഎസ് തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, ഖനനത്തിനെതിരെ സമരം നടത്തുന്നവരുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ ചര്‍ച്ച നടത്തും. ആലപ്പാട്ടെ നിയമവിരുദ്ധ കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റേയും ഐആര്‍ഇയുടെയും അടക്കം എതിര്‍കക്ഷികളുടെ വിശദീകരണം തേടിയിരുന്നു.

കരിമണല്‍ ഖനനത്തെത്തുടര്‍ന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തുപോകുന്ന സ്ഥിതിയാണെന്നും സുരക്ഷ നടപടികളടക്കം സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ.എം.ഹുസൈന്‍ നല്‍കിയ ഹർജിയിലാണ് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് ഉത്തരവായത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vs achuthanandan against alapad mining

Next Story
ആലപ്പാട്ടെ കരിമണല്‍ ഖനനം: സമരസമിതിയുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തുംAlappad, Save Alappad, EP Jayarajan, protest, pinarayi vijayan, ie malayalam, ആലപ്പാട്, സേവ് ആലപ്പാട്, ഇപി ജയരാജന്‍, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com