തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയെപ്പറ്റി സി.എ.ജി റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിഴിഞ്ഞത്തെ എല്ലാ നിർമാണ ജോലികളും നിർത്തിവയ്ക്കണമെന്ന് ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം കത്ത് നൽകി.

ജുഡീഷ്യൽ അന്വേഷണം പൂർത്തിയായതിന് ശേഷം മാത്രം പദ്ധതിയുടെ പണികൾ തുടങ്ങിയാൽ മതിയെന്നാണ് വിഎസ് ആവശ്യപ്പെട്ടത്. വിഴിഞ്ഞം കരാറിലെ സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ അക്കൗണ്ടന്‍റ് ജനറലിന് പരാതി നല്‍കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചിട്ടുണ്ട്.. റിപ്പോർട്ടിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്താണ് പരാതി നൽകുന്നത്. റിപ്പോർട്ടിൽ ബാഹ്യസ്വാധീനമുണ്ടെന്നു സംശയക്കുന്നതായി ഉമ്മൻ ചാണ്ടി അറിയിച്ചു.

വി​​ഴി​​ഞ്ഞം ക​​രാ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സി​​എ​​ജി റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഏ​​ത് അ​​ന്വേ​​ഷ​​ണ​​വും നേ​​രി​​ടാ​​ൻ ത​​യാ​​റാ​​ണെ​​ന്ന് ഉ​​മ്മ​​ൻ ചാ​​ണ്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.വി​​ഴി​​ഞ്ഞം ​​ക​​രാ​​ർ ത​​ന്‍റെ പൂ​​ർ​​ണ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ​​താ​​ണ്. അ​​ക്കാ​​ര്യ​​ത്തി​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ​​ന്മാ​​രെ ബ​​ലി​​യാ​​ടാ​​ക്കു​​ന്ന സ​​മീ​​പ​​നം ഉ​​ണ്ടാ​​കി​​ല്ല. ക​​രാ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മു​​ഖ്യ​​മ​​ന്ത്രി പ്ര​​ഖ്യാ​​പി​​ച്ച ജു​​ഡീ​​ഷ​​ൽ അ​​ന്വേ​​ഷ​​ണ​​ത്തെ സ്വാ​​ഗ​​തം ചെ​​യ്യു​​ന്നതായും അദ്ദേഹം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ