scorecardresearch

ലോ അക്കാദമിയിലെ പ്രശ്നങ്ങൾ ശക്തമായി തന്നെ നിലനിൽക്കുന്നു: വിഎസ്

എസ് എഫ് ഐ​ സമരം പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് വി എസിന്റെ അഭിപ്രായപ്രകടനം ലോ

എസ് എഫ് ഐ​ സമരം പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് വി എസിന്റെ അഭിപ്രായപ്രകടനം ലോ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
vs achuthanandan, cpm, kerala, law academy,land,dalit

തിരുവനന്തപുരം: ലോ അക്കാദമി അമിത ഭൂമി കൈവശം വച്ച് അതുമിതും പറയുകയാണെന്ന് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ. കവി കല്ലിയൂർ മധു അനുസ്മരണത്തിലാണ് വിഎസ് ഈ​ ആരോപണം ഉന്നയിച്ചത്.

Advertisment

ദലിത് വിദ്യാർത്ഥികൾക്കെതിരെ ക്രിമിനൽ സ്വഭാവത്തോടെ പെരുമാറുന്നു, ഇത് ശരിയല്ല. ശക്തമായി എതിർക്കുന്നു. കള്ളപ്പണം വെളുപ്പിക്കാൻ ഇടയാക്കുന്ന നടപടികൾ ചെയ്യുന്നതും ശരിയല്ലെന്ന് വിഎസ് പറഞ്ഞു. ലോ അക്കാദമിയിലെ വിഷയങ്ങൾ ശക്തമായി തന്നെ നിലനിൽക്കുന്നു. മൂന്ന് പ്രധാനപ്പെട്ട ആക്ഷേപങ്ങളാണ് ഉളളതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിഎസ് ഇക്കാര്യങ്ങൾ പറഞ്ഞത്.

ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും ലക്ഷ്മി നായർ മാറി നിൽക്കുമെന്ന ധാരണ വന്നതോടെ എസ്എഫ്ഐ സമരത്തിൽ നിന്നും പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് വിഎസ് ഈ നിലപാട് വ്യക്തമാക്കിയത്.

Land Issue Black Money Vs Achuthanandan Dalit Student Law Academy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: