scorecardresearch
Latest News

പൊലീസ് നിയമലംഘകരാകുന്നുവെന്ന് വി.എസ്.അച്യുതാനന്ദൻ

“ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ടവര്‍ അവരുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്നത് ഒട്ടും ആശാസ്യമല്ല”

Vanitha Mathil, Vanithaa Mathil, വനിതാ മതിൽ, വനിത മതിൽ, കാനം രാജേന്ദ്രൻ, വിഎസ്, വിഎസ് അച്യുതാനന്ദൻ,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

തിരുവനന്തപുരം: കേരളത്തിൽ പൊലീസ് നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ പൊലീസിനെതിരെ നിലപാടുമായി സിപിഎമ്മിന്റെ മുതിർന്ന നേതാവായ വി.എസ്.അച്യുതാനന്ദനും രംഗത്ത്. പൊലീസ് നിയമലംഘകരായി മാറിയിരിക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. നിയമലംഘകരാവുന്ന പൊലീസുകാർക്ക് സേനയിൽ ഇടമുണ്ടാകാൻ പാടില്ലെന്നും ആവശ്യമെങ്കിൽ നിയമം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊലീസ് നിയമലംഘകരാവുന്ന സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. പ്രസ്താവനയിലാണ്  പൊലീസ് നടപടികളിലുളള​ തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.

മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരുമ്പോഴും, ജനങ്ങള്‍ പ്രതിഷേധിക്കുമ്പോഴുമാണ് പലപ്പോഴും ഇത്തരം നിയമലംഘനങ്ങള്‍ പൊലീസ് മേധാവികളുടെ ശ്രദ്ധയില്‍ വരുന്നതെന്ന്​ അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ടവര്‍ അവരുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്നത് ഒട്ടും ആശാസ്യമല്ലെന്ന് മുൻ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സേനയില്‍ സ്ഥാനമുണ്ടാവില്ല എന്ന സന്ദേശമാണ് അടിയന്തരമായി നല്‍കേണ്ടത്. അതിനു തക്ക കര്‍ശനമായ മാതൃകാ നടപടികളുണ്ടാവണം. ആവശ്യമെങ്കില്‍ അതിനു വേണ്ട നിയമ നിര്‍മ്മാണം നടത്തുന്ന കാര്യവും ആലോചിക്കണമെന്ന് വിഎസ് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vs achuthanadan satatement about kerala police