ബാങ്കിങ് രംഗത്തെ അഴിമതിക്കെതിരെ ജോലിയിലുളളപ്പോഴും അതിനുശേഷം നിയമപോരാട്ടം നടത്തിയ വി പി കമ്മത്ത് എന്ന യൂണിയൻ നേതാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന്രെ അഭിഭാഷകനായ അഡ്വ.​അഷ്കർ ഖാദറിന്രെ ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് മരണ വിവരം ലോകമറിഞ്ഞിത്.

ലോഡ് കൃഷ്ണ ബാങ്കിലെ ഉദ്യോഗസ്ഥനായിരിക്കെ അഴിമതിക്കെതിരെയും കളളപ്പണത്തിനെതിരെയും ബാങ്കിലെ ജീവനക്കാരെയും ദിവസ വേതനക്കാരെയും ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായ പോരാട്ടമാണ് കമ്മത്ത് നടത്തിയത്. പി എഫ്, ഗ്രാറ്റുവിറ്റി വിഷയങ്ങൾ, ദിവസ വേതനക്കാർക്ക് മിനിമം വേതനം നൽകാതിരുന്നതിനെതിരെ ഒക്കെ കമ്മത്തിന്രെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭങ്ങൾ ഏറെ ജനപിന്തുണ നേടിയിരുന്നു. ഈ പോരാട്ടങ്ങളിലൂടെ കേരളത്തിലെ ബാങ്കിങ് ജീവനക്കാരുടെ മാത്രമല്ല, പൊതുജനങ്ങളുടെയും പിന്തുണ നേടിയെടുക്കാൻ അദ്ദേഹത്തിനും അദ്ദേഹത്തിന്രെ ട്രേഡ് യൂണിയനും സാധിച്ചിരുന്നു. പിന്നീട് യൂണിയൻ നേതൃത്വത്തിലെ ഒരുവിഭാഗം കമ്മത്തിനെതിരായ നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹത്തെ ഒറ്റുകൊടുത്തതായും അദ്ദേഹത്തിന്രെ സുഹൃത്തുക്കൾ​ ആരോപിച്ചിരുന്നു. ഈ ആരോപണം ശരിയവെയ്ക്കുന്നതാണ് അദ്ദേഹത്തിന്രെ അവസാനത്തെ കുറിപ്പ്.

ബാങ്ക് വഴി നടന്ന ഹവാല ഇടപാടുകൾ, കാർഷികവായ്പയിലെ തട്ടിപ്പുകൾ തുടങ്ങി നിരവധി  വിഷയങ്ങളിൽ ആരോപണം ഉന്നയിക്കുക മാത്രമല്ല,​അവയെ പൊതുജനമധ്യത്തിൽ  ഉയർത്തിക്കൊണ്ടുവന്നു. മാത്രമല്ല ഈ വിഷയങ്ങൾ ഉന്നയിച്ച്  നിയമ പോരാട്ടവും നടത്തി. ബാങ്ക് മാനേജ്മെന്റുകളുടെ നിലപാടുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു.   പൊതുരംഗത്ത് ഈ​ വിഷയങ്ങൾ സജീവമായതോടെ മാനേജ്മെന്രിന്രെയും ഒരുവിഭാഗത്തിന്രെയും കണ്ണിലെ കരടായി മാറുകയായിരുന്നു കമ്മത്തെന്ന് അദ്ദേഹവുമായി അടുപ്പമുളളവർ ഓർമ്മിക്കുന്നു.

“നിർദ്ദയമായ ലോകത്തോട് ക്രൂരമായി പ്രതികാരം ചെയ്ത് ബാങ്കിങ് രംഗത്തെ അഴിമതി വിരുദ്ധ പോരാളി വി.പി.കമ്മത്ത് ഇന്നു പുലർച്ചെ ജീവനൊടുക്കി” എന്ന തലക്കെട്ടോടെ എഴുതിയ പോസ്റ്റിൽ അഭിഭാഷകൻ ഇങ്ങനെ പറയുന്നു.

“ഇന്നു രാവിലെ‌, ഇന്നലെ കമ്മത്ത് രാത്രി 12.40-നയച്ച വാട്സപ്പ് മെസേജ് ഓടിച്ചുവായിച്ചുനോക്കുകയായിരുന്നു. “അന്ത്യയാത്ര” എന്ന തലവാചകം കണ്ടപ്പോഴും അതിങ്ങനെയൊരു കടുത്ത തീരുമാനത്തിന്റേതാണെന്ന് കരുതിയില്ല. മെസേജ് വായിച്ചു തീർക്കും മുമ്പേ, അയൽവാസി വന്നറിയിച്ചു. ” കമ്മത്ത് അർദ്ധരാത്രി ജീവനൊടുക്കി”എന്ന് വ്യക്തമാക്കുന്ന കുറിപ്പിൽ അദ്ദേഹം പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ