/indian-express-malayalam/media/media_files/uploads/2020/08/Ramesh-Chennithala.jpg)
കൊച്ചി: വോട്ടർ പട്ടികയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ. വ്യാജ-ഇരട്ടിപ്പ് വോട്ടർമാർ വോട്ട് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് പൊതുതാൽപര്യ ഹർജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടിക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
131 അസംബ്ലി മണ്ഡലങ്ങളിലായി വോട്ടർപട്ടികയിലെ ക്രമക്കേടിലൂടെ 4, 34, 042 ക്രമരഹിത വോട്ടർമാരെ ചേർത്തിട്ടുണ്ടെന്നും ഇക്കാര്യം തിരഞ്ഞടുപ്പ് കമ്മീഷൻ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. കമ്മീഷന് കത്ത് നൽകിയിട്ടും നടപടി ഇല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി നാളെ പരിഗണിച്ചേക്കും.
Read Also: ക്ഷേമ പെൻഷൻ, ഭക്ഷ്യകിറ്റ് വിതരണത്തിനെതിരെ ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ഒഴിവാക്കാന്‍ കര്‍ശന നടപടികൾ സ്വീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശിച്ചിട്ടുണ്ട്. 140 മണ്ഡലങ്ങളിലും വോട്ടർപട്ടിക കര്‍ശന പരിശോധനയ്ക്കു വിധേയമാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കലക്ടര്‍മാര്‍ക്ക് നല്‍കി. ഓരോ മണ്ഡലത്തിലെയും പട്ടികയില്‍ സമാനമായ എന്‍ട്രികള്‍ പരിശോധിക്കണം.
സമാനമായതും സംശയമുളവാക്കുന്നതുമായ വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ എറോനെറ്റ് സോഫ്റ്റ്‌വെയറിലെ ലോജിക്കല്‍ എറര്‍ സംവിധാനം ഉപയോഗിച്ച് പരിശോധിക്കണം. ആവര്‍ത്തനമുള്ള വോട്ടര്‍മാരുടെ പട്ടിക ബൂത്ത് തലത്തില്‍ തയാറാക്കി ബിഎല്‍ഒമാര്‍ക്ക് നല്‍കണം. ഫീല്‍ഡ് തലത്തില്‍ കര്‍ശന പരിശോധന നടത്തി യഥാര്‍ഥ വോട്ടര്‍മാരെ കണ്ടെത്താനും നിര്‍ദേശമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us