Latest News

കേരളത്തിനു അഭിമാനമായി കെ.കെ.ശൈലജ; വോഗ് മാസിക ‘വുമൺ ഓഫ് ദ ഇയർ’

നിപ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നേതാവെന്ന നിലയിലാണ് കെ കെ ശൈലജയെ ആദരിക്കുന്നതെന്ന് വോഗ് ഇന്ത്യ

ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ വുമൺഓഫ് ദ ഇയര്‍ പരമ്പരയിൽ കേരള ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാന ആരോഗ്യ മന്ത്രിയെന്ന നിലയിൽ നിപ രോഗവ്യാപനത്തിനും, ഇപ്പോൾ കോവിഡ് രോഗവ്യാപനത്തിനും എതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നേതാവെന്ന നിലയിലാണ് കെ കെ ശൈലജയെ ആദരിക്കുന്നതെന്ന് വോഗ് ഇന്ത്യ മാഗസിൻ വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി കെകെ ശൈലജയുടെ അഭിമുഖം മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മന്ത്രിയുടെ ഫൊട്ടോയുള്ള കവർചിത്രം വോഗ് അവരുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്. “ഭയപ്പെടാൻ സമയമില്ല. ഭയത്തേക്കാൾ, അതിൽ ഇടപെടാനുള്ള പ്രേരണയാണ് എനിക്ക് തോന്നുന്നത്,” എന്ന കെകെ ശൈലജയുടെ വാചകം ഉൾപ്പെടുത്തിക്കൊണ്ട് ഒരു കുറിപ്പും ഈ ചിത്രത്തോടൊപ്പം വോഗ് ചേർത്തിരിക്കുന്നു.

“അവരുടെ ഭരണകാലത്ത്, മുൻ‌കൂട്ടി ചിന്തിക്കുന്ന ഈ മന്ത്രി ആദ്യം നിപ വൈറസ് പകർച്ചവ്യാധി കൈകാര്യം ചെയ്തു, ഇപ്പോൾ കോവിഡ് മഹാമാരിയും. ഇന്ന്, ആ പ്രതിസന്ധിയോടുള്ള പ്രതികരണത്തിന്റെ പേരിൽ ആഗോളതലത്തിൽ പ്രശംസിക്കപ്പെടുന്ന അധികാരത്തിലിരിക്കുന്ന സ്ത്രീകളുടെ കൂട്ടത്തിൽ അവരുടെടെ പേരുണ്ട്,” വോഗ് ഇന്ത്യ കുറിച്ചു.

വുമൺ ഓഫ് ദ ഇയര്‍ പരമ്പരയിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം, സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ്, ബോളിവുഡ് താരവും അഭിനേത്രിയുമായ ശിൽപ ഷെട്ടി എന്നിവരെയും വോഗ് ഉൾപ്പെടുത്തിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vogue india women of the year list kk shailaja gita gopinath shilpa shetty india hockey team

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express