/indian-express-malayalam/media/media_files/2025/11/19/vm-vinu-2025-11-19-10-31-25.jpg)
വി.എം.വിനു
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷൻ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മേയർ സ്ഥാനാര്‍ത്ഥി വി.എം.വിനുവിന് മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്ലാൻ ബി സജ്ജമാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ.പ്രവീണ്‍കുമാര്‍. മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിലും കോര്‍പ്പറേഷനിലെ പ്രചാരണം നടക്കുക വിനുവിന്‍റെ നേതൃത്വത്തിലായിരിക്കും. വിഷയത്തിൽ വിനു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് കോര്‍പ്പറേഷൻ തിരഞ്ഞെടുപ്പിൽ ഇനിയും സർപ്രൈസുണ്ടാകുമെന്നും പ്ലാൻ ബിയും ഒരു സര്‍പ്രൈസ് ആയിരിക്കുമെന്നും പ്രവീണ്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Also Read: ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ; തിരക്ക് നിയന്ത്രണവിധേയം
അതേസമയം, 2020ലെ വോട്ടർ പട്ടികയിൽ വിനുവിന്‍റെ പേര് ഉണ്ടായിരുന്നില്ലെന്ന റിപ്പോർട്ട് ആണ് ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസർ ജില്ലാ കലക്ടര്‍ക്ക് നൽകിയിരിക്കുന്നത്. റിപ്പോർട്ട് ജില്ലാ കലക്ടർ ഉടൻ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരങ്ങൾ വി എം വിനു വിനിയോഗിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ് കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കുക.
Also Read: കേരളത്തിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
അതിനിടെ, വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വി.എം.വിനു ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനുളള അന്തിമ വോട്ടര്‍പട്ടിക പുറത്തു വന്നപ്പോഴാണ് കോണ്‍ഗ്രസ് നേതൃത്വം വി.എം.വിനുവിന് വോട്ടില്ലെന്ന കാര്യം അറിഞ്ഞത്. സിപിഎം നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയാണ് വോട്ടര്‍പട്ടികയിലെ ക്രമക്കേടിന് കാരണമെന്നാണ് കോൺഗ്രസ് ആരോപണം.
Also Read: കൊച്ചിയിൽ റെക്കോർഡ് മഴ; വെള്ളക്കെട്ട് രൂക്ഷം
തദ്ദേശ തിരഞ്ഞെടുപ്പിനുളള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കോഴിക്കോട് കോര്‍പറേഷനിലെ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര സംവിധായകനുമായ വി.എം.വിനുവിന്‍റെ പേര് പട്ടികയിലില്ലെന്ന വിവരം പുറത്ത് വന്നത്. കോര്‍പറേഷനിലെ അന്തിമ വോട്ടര്‍ പട്ടിക പുറത്ത് വന്നിട്ടും മൂന്ന് ദിവസങ്ങള്‍ കൂടി കഴിഞ്ഞാണ് തനിക്ക് വോട്ടില്ലെന്ന കാര്യം വിനുവും മേയര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടില്ലെന്ന കാര്യം യുഡിഎഫ് നേതാക്കളും അറിഞ്ഞത്.
Read More: വോട്ടർപട്ടിക വിവാദം: ഹൈക്കോടതിയെ സമീപിച്ച് വി എം വിനു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us