/indian-express-malayalam/media/media_files/2025/11/18/vm-vinu-2025-11-18-20-47-43.jpg)
വിഎം വിനു
കൊച്ചി: കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ മേയർ സ്ഥാനാർഥി വിഎം വിനു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇതോടെ വിഎം വിനുവിന് കോഴിക്കോട് കോർപ്പറേഷനിൽ മത്സരിക്കാനാവില്ല.
Also Read:തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയതായി 1501 വാർഡുകൾ, ആർക്ക് അനുകൂലം ?
സെലിബ്രിറ്റി ആയതിനാൽ മാത്രം അനുകൂല ഉത്തരവ് നൽകാനാവില്ലെന്നും രാജ്യത്ത് എല്ലാവർക്കും ഒരേ നിയമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിഎം വിനുവിന്റെ ഹർജി തള്ളിയത്. താങ്കൾ ഈ രാജ്യത്തെ പൗരനല്ലേയെന്നും ഹൈക്കോടതി ചോദിച്ചു.
വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് വിഎം വിനു ഹൈക്കോടതിയെ സമീപിച്ചത്. കോഴിക്കോട് കോർപ്പറേഷൻ മേയർസ്ഥാനാർത്ഥിയായി കോൺഗ്രസ് ഉയർത്തിക്കാട്ടിയിരുന്ന വി എം വിനുവിൻറെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തതിനെതിരെ കോൺഗ്രസ് നേതൃത്വം അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ എ ആർ ഒ നടത്തിയ പരിശോധനയിലാണ് വി എം വിനുവിന് 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും വോട്ടുണ്ടായിരുന്നില്ലെന്ന കാര്യം സ്ഥിരീകരിച്ചത്.
Also Read:തദ്ദേശപ്പോരിലേക്ക് കേരളം; സർവ്വ സന്നാഹവുമായി മുന്നണികൾ, ഇക്കുറി തീപാറും
അതേസമയം, വി.എം.വിനുവിന് മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്ലാൻ ബി സജ്ജമാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻറ് കെ.പ്രവീൺകുമാർ പ്രതികരിച്ചു. മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിലും കോർപ്പറേഷനിലെ പ്രചാരണം നടക്കുക വിനുവിൻറെ നേതൃത്വത്തിലായിരിക്കും. കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഇനിയും സർപ്രൈസുണ്ടാകുമെന്നും പ്ലാൻ ബിയും ഒരു സർപ്രൈസ് ആയിരിക്കുമെന്നും പ്രവീൺകുമാർ പറഞ്ഞു.
കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥിയും സംവിധായകനുമായ വിഎം വിനുവിന് വോട്ടില്ലെന്ന് കാര്യം കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ അറിയാമായിരുന്നെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ആരോപിച്ചു. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ വിഎം വിനുവിന്റെ വീട്ടിൽ പോയി സമ്മർദം ചെലുത്തി സ്ഥാനാർത്ഥിയാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
Also Read:തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി, വോട്ടെണ്ണൽ ഡിസംബർ 13 ന്
വിഎം വിനു അറിയപ്പെടുന്ന സിനിമാ പ്രവർത്തകനാണ്. അദ്ദേഹം ഇന്നുവരെ ഒരു രാഷ്ട്രീയ പാർട്ടികളോടൊപ്പവും നിന്നിട്ടില്ല. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ വീട്ടിൽ പോയി സമ്മർദം ചെലുത്തി സ്ഥാനാർത്ഥിയാക്കിയതാണ്. കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ തന്നെ അറിയാം അദ്ദേഹത്തിന് വോട്ടില്ലെന്ന്. ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്. കോൺഗ്രസ് നേതൃത്വം സാംസ്‌കാരിക കേരളത്തോട് മാപ്പുപറയണമെന്നും ഇതിനെതിരെ വിഎം വിനു ഒരു നിലപാടെടുത്ത് മുന്നോട്ടുവന്നാൽ പിന്തുണക്കുമെന്നും പി മോഹനൻ പറഞ്ഞു.
Read More:കോഴിക്കോട് വി.എം.വിനുവിന് മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്ലാൻ ബി സജ്ജം: ഡിസിസി പ്രസിഡന്‍റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us