പുതിയ നേതൃത്വത്തിന് തെറ്റായ ശൈലി; ഹൈക്കമാൻഡ്‌ തീരുമാനത്തിന് കാത്തിരിക്കുന്നു: സുധീരൻ

എന്റെ ആശങ്കകൾ ഹൈക്കമാന്റിനോട് അറിയിച്ചിട്ടുണ്ട് അവർ അതനുസരിച്ചു പ്രവർത്തിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത് എന്നും സുധീരൻ പറഞ്ഞു

Photo – Screen Grab

തിരുവനന്തപുരം: കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി വി.എം സുധീരൻ. വലിയ പ്രതീക്ഷയോടെ വന്ന പുതിയ നേതൃത്വം തെറ്റായ ശൈലിയും അനഭിലഷണീയമായ പ്രവർത്തനവുമാണ് നടത്തുന്നതെന്നും പ്രതീക്ഷക്ക് അനുസരിച്ചു നന്നായില്ലെന്നും സുധീരൻ കുറ്റപ്പെടുത്തി. എഐസിസ്റ ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരൻ.

കോൺഗ്രസ് സംസകാരത്തിന് യോജിക്കാത്ത പ്രവർത്തന ശൈലിയും നടപടികളും പുതിയ നേതൃത്വത്തിൽ നിന്നുണ്ടായത് കൊണ്ടാണ് പ്രതികരിച്ചത്. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ചിരിന്നു അതിനു അനുകൂലമായ പ്രതികരണം ഉണ്ടായിട്ടില്ല. എന്റെ ആശങ്കകൾ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട് അവർ അതനുസരിച്ചു പ്രവർത്തിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത് എന്നും സുധീരൻ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട അവരുടെ നടപടികളും തീരുമാനങ്ങളും എങ്ങനെ വരുന്നു എന്നത് കാത്തിരിക്കുകയാണ്. ഞാൻ പറഞ്ഞ കാര്യങ്ങൾക്ക് ഉചിതമായ പരിഹാരമുണ്ടാകുന്നുണ്ടോ എന്നറിയാനാണ് ഉറ്റുനോക്കുന്നത് എന്ന് സുധീരൻ കൂട്ടിച്ചേർത്തു.

Also Read: പ്രതിഷേധം കടുപ്പിച്ച് സുധീരന്‍; എഐസിസി അംഗത്വവും രാജിവച്ചു

കോൺഗ്രസ് ദുർബലമാകുന്ന സ്ഥിതി ഉണ്ടാകരുത്. ഇപ്പോഴത്തെ നിലയിൽ മുന്നോട്ട് പോയാൽ കോൺഗ്രസിന് അത് തിരിച്ചടിയാകും. ആ സാഹചര്യം ഒഴിവാക്കാൻ ഹൈക്കമാൻഡിന്റെ ഭാഗത്ത് നിന്നും ഉചിതമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സുധീരൻ പറഞ്ഞു.

പുതിയ നേതൃത്വത്തിലുള്ള അതൃപ്തിയെ തുടർന്ന് രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും എഐസിസി അംഗത്വവും സുധീരൻ രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരിഖ് അൻവർ തിരുവനന്തപുരത്ത് എത്തി സുധീരനെ നേരിൽ കണ്ടത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vm sudheeran response after meeting aicc general secretary tariq anwar

Next Story
11,699 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 58 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X