/indian-express-malayalam/media/media_files/uploads/2017/02/sudheeran280217.jpg)
തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി കുറച്ച സർക്കാർ ഉത്തരവിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. സംസ്ഥാന സർക്കാരിന്റെ കൂറ് മദ്യ മുതലാളിമാരോടാണെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ബാറുകളുടെ ദൂരപരിധി കുറച്ചുകൊണ്ടുള്ള ഉത്തരവ്. ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, എസ്.സി-എസ്.റ്റി. കോളനികൾക്കൊക്കെ ഗുണകരമായിരുന്ന 200 മീറ്റർ ദൂരപരിധിയിൽ മാറ്റം വരുത്തി 50 മീറ്ററായി കുറച്ചത് ബാറുടമകൾക്ക് സർക്കാരിന്റെ ഓണസമ്മാനമാണെന്നും സുധീരൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.
സുധീരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
സംസ്ഥാന സർക്കാരിന്റെ കൂറ് മദ്യ മുതലാളിമാരോടാണെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ബാറുകളുടെ ദൂരപരിധി കുറച്ചുകൊണ്ടുള്ള ഉത്തരവ്. ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, എസ്.സി-എസ്.റ്റി. കോളനികൾക്കൊക്കെ ഗുണകരമായിരുന്ന 200 മീറ്റർ ദൂരപരിധിയിൽ മാറ്റം വരുത്തി 50 മീറ്ററായി കുറച്ചത് ബാറുടമകൾക്ക് സർക്കാരിന്റെ ഓണസമ്മാനമാണ്. കേരളം കണ്ട വലിയ രാഷ്ട്രീയ അഴിമതിയുടെ പ്രതിഫലനമാണ് മദ്യനയവും തുടർ നടപടികളും ഏറ്റവും ഒടുവിലത്തെ ഈ ഉത്തരവും. ജനങ്ങൾക്കൊപ്പമല്ല മറിച്ച്, വിദ്യാർത്ഥികളെ കൊള്ളയടിക്കുന്ന സ്വാശ്രയ മാനേജുമെന്റുകൾക്കും ഭൂമാഫിയയ്ക്കും മദ്യമുതലാളിമാർക്കും ഒപ്പമാണ് ഈ സർക്കാർ എന്നത് വളരെ വ്യക്തമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.