ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എ​ഐ​സി​സി അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് വിഎം സുധീരന്‍. പട്ടികയില്‍ അനര്‍ഹരാണ് ഉള്‍പ്പെട്ടതെന്ന് സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ തുറന്നടിച്ചു. എഐസിസിയില്‍ തുടരാന്‍ താന്‍ ഇല്ലെന്നും സുധീരന്‍ വ്യക്തമാക്കി.

സുധീരന് പുറമെ പിസി ചാക്കോയും പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി. ഇനി താന്‍ രാഷ്ട്രീയകാര്യ സമിതിയിലേക്ക് ഇല്ലെന്ന് ചാക്കോ പറഞ്ഞു. ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോള്‍ തന്നോട് ആലോചിച്ചില്ലെന്ന് പറഞ്ഞ ചാക്കോ സമിതിയില്‍ ഏകപക്ഷീയമായാണ് തീരുമാനങ്ങള്‍ ഉണ്ടാകുന്നതെന്നും ആരോപിച്ചു.

കേരളത്തില്‍ നിന്നുളള എഐസിസി പട്ടികയ്ക്ക് ഹൈ​ക്ക​മാ​ൻ​ഡ് അം​ഗീ​കാ​രം നല്‍കിയിട്ടുണ്ട്. 65 പേ​രു​ടെ പ​ട്ടി​ക​യ്ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. പ​ട്ടി​ക​യി​ൽ 13 വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. കോ​ണ്‍​ഗ്ര​സ് പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന് ഒ​രാ​ഴ്ച​മാ​ത്രം ശേ​ഷി​ക്കേ​യാ​ണ് പ​ട്ടി​ക​യ്ക്കു ഹൈ​ക്ക​മാ​ൻ​ഡ് അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്. ഈ ​മാ​സം പ​തി​നാ​റി​നാ​ണ് ഡ​ൽ​ഹി​യി​ൽ എ​ഐ​സി​സി പ്ലീ​ന​റി സ​മ്മേ​ള​നം തു​ട​ങ്ങു​ക.

നേ​ര​ത്തെ, കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എ​ഐ​സി​സി അം​ഗ​ങ്ങ​ളു​ടെ ജം​ബോ പ​ട്ടി​ക കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ത​ള്ളി​യി​രു​ന്നു. ത​ല​മു​റ​മാ​റ്റം പ്ര​തി​ഫ​ലി​ക്കാ​തെ സ്ഥി​രം മു​ഖ​ങ്ങ​ളെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണു പ​ട്ടി​ക ത​ള്ളാ​ൻ കാ​ര​ണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ