തിരുവനന്തപുരം: തൃശൂർ ഗവണ്‍മെന്റ് ലോ കോളജില്‍ ആയുധങ്ങളുമായി ക്ലാസ്സ് മുറിയില്‍ കയറി കെഎസ്‌യു പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച എസ്എഫ്ഐക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. സ്വന്തം സഹപാഠികളുടെ ചോരയ്ക്കുവേണ്ടി ദാഹിക്കുന്ന എസ്എഫ്ഐ ഒരു ക്രിമിനല്‍ കൂട്ടമായി മാറിയിരിക്കുകയാണെന്ന് സുധീരൻ ആരോപിച്ചു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, പാലക്കാട് വിക്‌ടോറിയാ കോളജ്, മടപ്പള്ളി ഗവണ്‍മെന്റ് കോളജ് തുടങ്ങിയ പ്രശസ്ത കലാലയങ്ങള്‍ക്ക് അപമാനം വരുത്തിവയ്ക്കുന്ന നിന്ദ്യമായ പ്രവര്‍ത്തനമാണ് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്.
എസ്എഫ്ഐയിലെ അക്രമകാരികള്‍ക്കെതിരെ സംഘടനാപരമായ നടപടികള്‍ സ്വീകരിക്കാന്‍ എസ്എഫ്ഐ ദേശീയ നേതൃത്വം തയാറാകണമെന്നും, നിഷ്പക്ഷവും നിയമാനുസൃതവുമായ നടപടികള്‍ സ്വീകരികരിക്കാന്‍ പൌലീസും തയാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ