scorecardresearch

സുപ്രീം കോടതി വിധി പ്രതിപക്ഷത്തിനും സർക്കാരിനുമേറ്റ തിരിച്ചടി: വി.എം.സുധീരൻ

ബില്ലിനെ അനുകൂലിച്ച കോൺഗ്രസ് അംഗങ്ങളുടെയും കണ്ണ് തുറപ്പിക്കാൻ സുപ്രീം കോടതി വിധി സഹായകരമാകട്ടെയെന്ന് സുധീരൻ

ബില്ലിനെ അനുകൂലിച്ച കോൺഗ്രസ് അംഗങ്ങളുടെയും കണ്ണ് തുറപ്പിക്കാൻ സുപ്രീം കോടതി വിധി സഹായകരമാകട്ടെയെന്ന് സുധീരൻ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
സുപ്രീം കോടതി വിധി പ്രതിപക്ഷത്തിനും സർക്കാരിനുമേറ്റ തിരിച്ചടി: വി.എം.സുധീരൻ

തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പ്രതിപക്ഷത്തിനും സർക്കാരിനും ഏറ്റ തിരിച്ചടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ.

Advertisment

"ഭരണ വ്യവസ്ഥയെയും നിയമ വ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ട്, എന്തും ചെയ്യാമെന്ന ഭാവത്തോടു കൂടി സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ ചെയ്ത തെറ്റായ നടപടികള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് ഈ വിധി. സര്‍ക്കാരിന് മാത്രമല്ല ബില്ലിനെ അനുകൂലിച്ച പ്രതിപക്ഷത്തിന് മുഴുവനും ഏറ്റ തിരിച്ചടിയാണിത്", വി.എം.സുധീരന്‍ പറഞ്ഞു.

"അതീവ ഗുരുതരമായ വീഴ്ചയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഈ വിഷയത്തിൽ സംഭവിച്ചത്. ഇത് ന്യായീകരിക്കാൻ സാധിക്കാത്ത തെറ്റാണ്. എല്ലാവരുടെയും കണ്ണുതുറക്കാൻ സുപ്രീം കോടതി വിധി സഹായകരമാകട്ടെ," അദ്ദേഹം പറഞ്ഞു.

Medical College Vm Sudheeran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: