scorecardresearch
Latest News

വി. കെ. സനോജ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി

സംസ്ഥാന അധ്യക്ഷന്‍ എസ്. സതീഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കമ്മിറ്റിയാണ് സനോജിനെ തിരഞ്ഞെടുത്തത്

DYFI, VK Sanoj
Photo: Facebook/ VK Sanoj

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി വി. കെ. സനോജിനെ തിരഞ്ഞെടുത്തു. എ. എ. റഹീം ദേശീയ അധ്യക്ഷനായി ചുമതലയേറ്റ സാഹചര്യത്തിലാണ് സനോജിനെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ എസ്. സതീഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കമ്മിറ്റിയാണ് സനോജിനെ തിരഞ്ഞെടുത്തത്.

സംസ്ഥാന കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കവെയാണ് സനോജിനെ പുതിയ ചുമതല തേടിയെത്തുന്നത്. ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റി അംഗം കൂടിയാണ് സനോജ്. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയാണ്.

Also Read: പ്രവൃത്തി ആഴ്ച പുതുക്കി, വാരാന്ത്യം കൂട്ടി യുഇഎ; അറിയേണ്ടതെല്ലാം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vk sanoj elected as dyfi state secretary