scorecardresearch

തർക്കങ്ങൾക്ക് വിരാമം; കോർപ്പറേഷന്റെ കീഴിലുള്ള കെട്ടിടം ഒഴിയുമെന്ന് വികെ പ്രശാന്ത്

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ടുള്ള തർക്കം ഉടലെടുത്തത്

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ടുള്ള തർക്കം ഉടലെടുത്തത്

author-image
WebDesk
New Update
vk prsanth sreelekha

കോർപ്പറേഷന്റെ കീഴിലുള്ള കെട്ടിടം ഒഴിയുമെന്ന് വികെ പ്രശാന്ത്

തിരുവനന്തപുരം: ബിജെപി നേതാവും കൗൺസിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവിൽ വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു. ശാസ്തമംഗലത്തെ ഓഫീസാണ് എംഎൽഎ ഒഴിയുന്നത്. പകരം മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് പ്രവർത്തനം മാറ്റാനാണ് തീരുമാനം. 

Advertisment

Also Read:ഓഫീസ് ഒഴിയണമെന്ന് വികെ പ്രശാന്ത് എംഎൽഎയോട് ആർ ശ്രീലേഖ; തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ വിവാദം

നേരത്തെ, ഇരുവരും തമ്മിലുള്ള ഓഫീസ് കെട്ടിട തർക്കം വലിയ രീതിയിൽ ചർച്ചയായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ടുള്ള തർക്കം ഉടലെടുത്തത്. 

Also Read:ശബരിമല സ്വർണക്കൊള്ള; പത്മകുമാറിൻറ ജാമ്യാപേക്ഷ വീണ്ടും തള്ളി, ജയിലിൽ തുടരും

ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ കൗൺസിലർ ഓഫീസും വികെ പ്രശാന്ത് എംഎൽഎയുടെ ഓഫീസും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കൗൺസിലർ ഓഫീസിലെ സ്ഥലപരിമിതി ചൂണ്ടിക്കാണിച്ച് വികെ പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് ആർ ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. 

കോർപ്പറേഷൻ ആണ് കരാറിൻറെ അടിസ്ഥാനത്തിൽ കെട്ടിടം തനിക്ക് വാടകക്ക് തന്നിരിക്കുന്നതെന്നും മാർച്ച് വരെ കാലാവധിയുണ്ടെന്നും ഒഴിയില്ലെന്നുമുള്ള ഉറച്ച നിലപാടാണ് വികെ പ്രശാന്ത് എംഎൽഎ സ്വീകരിച്ചത്. എന്നാൽ സംഭവം വിവാദമായതോടെ മയപ്പെടുത്തി ശ്രീലേഖ രംഗത്തെത്തി. ഓഫീസ് ഒഴിയണമെന്ന് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും തങ്ങൾ ഇരുവരും സുഹൃത്തുക്കളാണെന്നുമായിരുന്നു ആർ ശ്രീലേഖയുടെ പ്രതികരണം. 

Also Read:ശബരിമല സ്വർണ്ണക്കൊള്ള: പ്രതികൾ പദ്ധതിയിട്ടത് വൻ കവർച്ചയ്ക്കെന്ന് അന്വേഷൻ സംഘം ഹൈക്കോടതിയിൽ

എന്നാൽ, പ്രശാന്ത് ഓഫീസ് ഒഴിയുന്നതുവരെ ചെറിയ സ്ഥലത്ത് തന്നെ ഓഫീസ് തുടരുമെന്ന സൂചന നൽകികൊണ്ട് ആർ ശ്രീലേഖ വീണ്ടും ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. കൗൺസിലർ ഓഫീസിലെ പരിമിതമായ സൗകര്യങ്ങളാണുള്ളതെന്ന് വ്യക്തമാക്കുന്ന വീഡിയോ അടക്കം ഫേസ്ബുക്ക് പോസ്റ്റിൽ ആർ ശ്രീലേഖ പങ്കുവെച്ചിരുന്നു. ഇവിടെ തന്നെ സേവനം തുടരുമെന്നും ഓഫീസിൻറെ ഒരു ഭാഗത്ത് നിറയെ മാലിന്യം കൂട്ടിയിട്ടിരിക്കുകയാണെന്നും വീഡിയോയിൽ ശ്രീലേഖ പറഞ്ഞിരുന്നു.

Read More:തിരികെ വരുന്നു മഴ; വെള്ളിയാഴ്ച മുതൽ സംസ്ഥാത്ത് വീണ്ടും പെരുമഴക്കാലം

Thiruvananthapuram Corporation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: